രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയസഭയില്‍ ധനമന്ത്രി ബാലഗോപാല്‍ രാവിലെ ഒമ്പതിന് അവതരിപ്പിക്കും.... ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂര്‍വ്വ ദൗത്യമാണ് മന്ത്രിക്ക്.... കഴിഞ്ഞസര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ഇത്തവണ അവതരിപ്പിക്കുക

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയില്‍ ധനമന്ത്രി ബാലഗോപാല്‍ രാവിലെ ഒമ്പതിന് അവതരിപ്പിക്കും.... ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂര്‍വ്വ ദൗത്യമാണ് മന്ത്രിക്കുള്ളത്.
കഴിഞ്ഞസര്‍ക്കാരിന്റെ അവസാനം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ഇത്തവണ അവതരിപ്പിക്കുക. സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്ന് കണക്കുകൂട്ടല്‍. കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കും
കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റവന്യൂക്കമ്മി പരമാവധി കുറച്ച്, കോവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങള്‍ക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും വെള്ളിയാഴ്ച ഒമ്പതിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍.
ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാവും. വരുമാനവര്‍ധനയ്ക്ക് നിര്‍ദേശങ്ങളുണ്ടാവുമെങ്കിലും നികുതി വര്‍ധിപ്പിക്കുന്നതിന് പരിമിതമായ സാധ്യതകളേയുള്ളൂ.
ഈ വര്‍ഷവും അരശതമാനംമുതല്‍ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha