കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം തന്നെ ഊട്ടിയുറക്കിയ പോറ്റച്ഛന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്ന് ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തന്‍ തുമ്പിക്കൈ ഉയര്‍ത്തി അവസാനമായി വിടചൊല്ലി, ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളം തന്നെ ഊട്ടിയുറക്കിയ പോറ്റച്ഛന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ നിന്ന് ഗജസമ്രാട്ട് പല്ലാട്ട് ബ്രഹ്മദത്തന്‍ തുമ്പിക്കൈ ഉയര്‍ത്തി അവസാനമായി വിടചൊല്ലി,
ആ കാഴ്ച കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി.ബ്രഹ്മദത്തന്റെ ഒന്നാംപാപ്പാന്‍ 'ഓമന ' എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരന്‍ നായരുടെ മരണം ഇന്നലെ പുലര്‍ച്ചെയായിരുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ബ്രഹ്മദത്തനെ ഊട്ടിയുറക്കിയ 74 കാരനായ ദാമോദരന്‍ നായര്‍ കേരളത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന ആന തൊഴിലാളിയുമായിരുന്നു. 'ഓമന ' യുടെ ചട്ടത്തിനപ്പുറം ബ്രഹ്മദത്തന്‍ ഒരു ചുവട് പോലുംവച്ചിരുന്നില്ല.
നീര് കാലത്തും ഓമനയെ കണ്ടാല്‍ ഈ ഗജവീരന്റെ അസ്വസ്ഥതകളെല്ലാം പമ്പ കടക്കുമായിരുന്നു. ളാക്കാട്ടൂര്‍ സ്വദേശിയായ ഓമനയ്ക്ക് കാന്‍സര്‍ രോഗം പിടിപെട്ടെന്ന് രണ്ടാഴ്ച മുമ്പാണ് തിരിച്ചറിഞ്ഞത്. അതു വരെയും ബ്രഹ്മദത്തന്റെ ഒന്നാം പാപ്പാനായി ഓമന ജോലി ചെയ്തു. ഓമനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മേലമ്പാറയിലെ പല്ലാട്ട് വീട്ടില്‍ നിന്ന് ബ്രഹ്മദത്തനേയും കൂടി ആനയുടമ അഡ്വ.രാജേഷ് പല്ലാട്ടും കുടുംബവും ളാക്കാട്ടൂരില്‍ എത്തുകയായിരുന്നു.
തന്റെ പ്രിയപ്പെട്ട ഓമനയെ മറ്റൊരാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതും ബ്രഹ്മദത്തനാണ്. പതിനഞ്ചു വര്‍ഷം മുമ്പ് കുന്ദംകുളത്താണ് സംഭവം. 14ാം വയസ്സിലാണ് ദാമോദരന്‍നായര്‍ ആനപ്പണിയ്ക്കിറങ്ങിയത്. തൃശൂര്‍ പൂരം, കൂടല്‍മാണിക്യം, ആറാട്ടുപുഴ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു.
https://www.facebook.com/Malayalivartha