പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി... ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍ പ്രസവവേദന അനുഭവപ്പെട്ട ഇവര്‍ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബര്‍തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കി... പൊക്കിള്‍കൊടി മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയിരുന്ന രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് കല്ലു കെട്ടി ജീവനോടെ വലിച്ചെറിഞ്ഞു, ഒടുവില്‍....

പ്രസവിച്ചയുടന്‍ കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് നാണക്കേട് ഭയന്നെന്ന് യുവതി. തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് ആറ്റിനീക്കര സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പഴുക്കാമറ്റത്ത് വീട്ടില്‍ ശാലിനിയാണ് (36) ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍ പ്രസവവേദന അനുഭവപ്പെട്ട ഇവര്‍ ഇളയ മകനോട് വയറുവേദനയുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങി വീടിനടുത്തുള്ള റബര്‍തോട്ടത്തിലെ പാറക്കല്ലിന് മുകളിലെത്തി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
പൊക്കിള്‍കൊടി മുറിച്ചുമാറ്റിയശേഷം കൈയില്‍ കരുതിയിരുന്ന രണ്ട് ഷര്‍ട്ടുകളില്‍ കുഞ്ഞിനെ പൊതിഞ്ഞ് 500 മീ. ദൂരമുള്ള പാറമടയുടെ മുകളിലെത്തി കുഞ്ഞിന്റെ ദേഹത്ത് കല്ല് കെട്ടിയശേഷം ജീവനോടെ വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്റെ കരച്ചില്‍ പുറംലോകമറിയാതിരിക്കാന്‍ വായില്‍ തുണി തിരുകി.ഗര്‍ഭിണിയായ വിവരം മറച്ചുവെച്ച ശാലിനി പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നതായി പൊലീസിന് മൊഴി നല്‍കി.
കൂലിപ്പണിക്കാരിയായ ഇവര്‍ക്ക് മറ്റു നാലു മക്കളുണ്ട്. ഭര്‍ത്താവുപേക്ഷിച്ച തനിക്ക് വീണ്ടും കുഞ്ഞുണ്ടാവുന്ന നാണക്കേടോര്‍ത്താണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.നാല് കുട്ടികള്‍ക്കൊപ്പമാണ് വര്‍ഷങ്ങളായി ഇവര്‍ താമസിക്കുന്നത്. പിണങ്ങിക്കഴിയുന്ന പിതാവിനെ വിളിച്ച് മൂത്ത മകനാണ് അമ്മ ഗുരുതരാവസ്ഥയില്‍ വീട്ടില്‍ കിടക്കുന്ന കാര്യം അറിയിച്ചത്.
ഉടന്‍ പിതാവ് വീട്ടിലെത്തിയെങ്കിലും അകത്തുകയറാന്‍ ശാലിനി അനുവദിച്ചില്ല. തുടര്‍ന്ന് ഇദ്ദേഹം പഞ്ചായത്ത് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. അവരെയും അകത്തുകടക്കാന്‍ അനുവദിച്ചില്ല. വീട്ടില്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാട്ടുകാര്‍ പുത്തന്‍കുരിശ് പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം തേടി. രക്തം വാര്‍ന്ന് അവശനിലയിലായതോടെ ഇവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് എറണാകുളം ഗവ. ആശുപത്രിയിലേക്കും മാറ്റി.
ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പ്രസവിച്ച കാര്യം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
കുഞ്ഞ് ചാപിള്ളയായതിനാലാണ് മടയില്‍ എറിഞ്ഞതെന്നായിരുന്നു ആദ്യമൊഴി. ഇക്കാര്യം മുഖവിലക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയിലാണ് കൃത്യം തെളിഞ്ഞത്.
പുത്തന്‍കുരിശ് ഡിവൈ.എസ്.പി ജി. അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വഷണം നടത്തിയത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശാലിനിയെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. പ്രസവസമയത്തും കൊലപ്പെടുത്താനും ബാഹ്യസഹായം ലഭ്യമായിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് .
"
https://www.facebook.com/Malayalivartha