കിടപ്പിലായവര്‍ക്കും പുറത്തു പോകാന്‍ കഴിയാത്തവരും കിടപ്പിലായ മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീടുകളില്‍ എത്തിച്ചു നല്‍കണമെന്ന് ഹൈക്കോടതി

കിടപ്പിലായവര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീട്ടില്‍... അതത് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് സമയബന്ധിത സഹായം ഉറപ്പാക്കണം,
പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലര്‍ക്കുമാരെയും കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി
കിടപ്പിലായവര്‍ക്കും പുറത്തുപോകാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീട്ടില്‍... അതത് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് സമയബന്ധിത സഹായം ഉറപ്പാക്കണം, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലര്‍ക്കുമാരെയും കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി.
മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പിലായവര്‍ക്കും വീടുകളില്‍ വാക്സിന്‍ നല്‍കാനുള്ള എല്ലാ ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഹൈക്കോടതി .
പത്തുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
അതത് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് സമയബന്ധിത സഹായം ഉറപ്പാക്കണം. ഇക്കാര്യത്തിലും ആവശ്യമായ നിര്‍ദേശം പത്തുദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കണം.
അഭിഭാഷകര്‍ക്കും വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്നം കോടതി സ്വമേധയാ കണക്കിലെടുത്തത്.
അതേസമയം കിടപ്പിലായവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വീടുകളിലെത്തി കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കണമെന്ന നിര്‍ദേശം പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha