കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി യുവാക്കള്‍ പിടിയില്‍

കേരളത്തിലേക്ക് കടത്തിയ 100 ലിറ്റര്‍ വിദേശമദ്യവുമായി യുവാക്കള്‍ പിടിയില്‍. മണ്ണൂര്‍ സ്വദേശികളായ ഇബ്രാഹിം (40), ഉസ്മാന്‍ (27) എന്നിവരാണ് പിടിയിലായത്.
പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും ചെര്‍പ്പുളശ്ശേരി പൊലീസും വെള്ളിയാഴ്ച പുലര്‍ച്ച ഒരുമണിക്ക് തൂത പാലത്തിന് സമീപം നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. മിനിലോറിയുടെ ബോഡിയുടെ അടിയില്‍ ബാഗുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
നിലമ്പൂരില്‍ നിന്ന് കാലി തീറ്റയുമായി കര്‍ണാടകയിലേക്ക് പോയി തിരിച്ചുവരികയായിരുന്നു വാഹനം. പ്രതികളെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha