കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം

കുവൈത്തിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഈ ദാരുണ സംഭവം നടന്നത്. മുബാറക് അല്‍ കബീറിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടാത്. കുവൈത്തിലെ ഖുറൈന്‍, മുബാറക് അല്‍ കബീര്‍ എന്നീ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്ന് തീയണച്ചു. എന്നാല്‍ വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെയും രക്ഷിക്കാനായില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. അപകടം നടന്ന ഉടന്‍ തന്നെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha






















