ശക്തമായ മഴയിൽ ഒഴുകി വന്ന കൂറ്റൻ മരത്തടി പാലത്തിൽ കുടുങ്ങി; ചെറ്റച്ചൽ– തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു, പൊന്മുടി വന മേഖലയിൽ മഴ കനത്തതോടെ വാമനപുരം നദിയിൽ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു

ശക്തമായ മഴയിൽ ഒഴുകി വന്ന കൂറ്റൻ മരത്തടി പാലത്തിൽ കുടുങ്ങി. ഇതോടെ ചെറ്റച്ചൽ– തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി. വാമനപുരം നദിയിലെ ചെറ്റച്ചൽ സൂര്യകാന്തി പാലത്തിലായിരുന്നു സംഭവം നടന്നത്. പൊന്മുടി വന മേഖലയിൽ മഴ കനത്തതോടെ വാമനപുരം നദിയിൽ ജല നിരപ്പ് ക്രമാതീതമായി ഉയറുകയുണ്ടായി. ഇതോടെ ചെറ്റച്ചൽ സൂര്യകാന്തി പാലം കവിഞ്ഞ് വെള്ളം ഒഴുകാൻ തുടങ്ങി. ഇതിനിടെ ആണു വ്യാഴാഴ്ച രാത്രിയോടെ കൂറ്റൻ മരത്തടി പാലത്തിൽ കുടുങ്ങിയത്. ഇതോടെ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ വിതുരയിൽ നിന്നും ഫയർ ഫോഴ്സെത്തി മരത്തടി മുറിച്ചു നീക്കുകയായിരുന്നു.
അതോടൊപ്പം തന്നെ വിതുരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം നദിയിലെ നീരൊഴുക്കിന്റെ വേഗത ക്രമാതീതമായി കൂടിയിട്ടും ശ്രമകരമായി പാലത്തിലൂടെ നടന്നു മരത്തടിയുടെ അടുത്തേക്ക് എത്തുകയാണ് ചെയ്തത്. അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫിസർ ജി. രവീന്ദ്രൻ നായർ, ലീഡിങ് ഫയർമാൻ അശോക് കുമാർ, ഫയർമാൻമാരായ വി. ദിനു മോൻ, അരുൺ ലാൽ, അനീഷ് കുമാർ, ശ്രീകാന്ത്, എസ്. ഷാജഹാൻ എന്നിവർ ചേർന്നാണു മരത്തടി മുറിച്ചു നീക്കിയത്. ദൗത്യം മുക്കാൽ മണിക്കൂറുകളോളം നീണ്ടു. മഴ ശക്തമായതോടെ മിക്ക ദിവസങ്ങളിലും നദിയിലെ നീരൊഴുക്ക് പാലം കവിഞ്ഞു ഗതാഗതം തടസപ്പെടുത്തുന്നുണ്ട്.
അതേസമയം, കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരം മുതല്‍ മഹാരാഷ്ട്രാ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് മഴ കനത്തേക്കും. കേരളതീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും കടല്‍ പ്രക്ഷുഭ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചൊവ്വാഴ്ചയോടെ (ജൂണ്‍ -8 ) സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂണ്‍ പതിനൊന്നോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha