രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നു; രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1.20 ലക്ഷമായി കുറഞ്ഞു, ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ

രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ കുറയുന്നതായുള്ള റിപ്പോര്‍റ്റുകളാണ് പുറത്ത് വരുന്നത്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് തന്നെ. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 1.20 ലക്ഷമായാണ് കുറഞ്ഞത്. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത് വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പ്രതിരോധ വാക്‌സിന്‍ 22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ നല്‍കിയതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ. 60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായും കേന്ദ്രം വിശദീകരിച്ചു. രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha