മന്ത്രി എം വി ഗോവിന്ദന്‍റെ അമ്മ മാധവി അമ്മ നിര്യാതയായി

തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍റെ അമ്മ മോറാഴ എം വി മാധവി അമ്മ അന്തരിച്ചു. 93 വയസായിരുന്നു.സംസ്‌കാരം രാവിലെ പതിനൊന്നാരയ്‌ക്ക് കൂളിച്ചാൽ പൊതുശ്‌മശാനത്തിൽ നടക്കും.
മറ്റ് മക്കൾ കമല, ശോഭ, കോമളം, അനിത (ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശേരി ബാങ്ക്), പരേതനായ ശ്രീധരൻ, മരുമക്കൾ: പി കെ ശ്യാമള (സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്‌ണൻ, ഡോ രഘുനാഥൻ, നാരായണൻ, പരേതനായ ഒ ഗോവിന്ദൻ.
https://www.facebook.com/Malayalivartha