കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി

കൊടകര കുഴല്‍പണ കേസിൽ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ദുരൂഹതയുണ്ട്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പണം കടത്തിയോയെന്ന് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹെലികോപ്റ്റര്‍ വാടക തിരഞ്ഞെടുപ്പ് ചെലവില്‍പെടുത്തിയോയെന്നും അന്വേഷിക്കണം. ഘടക കക്ഷികൾക്ക് പണം നൽകിയതിലും അന്വേഷണം നടക്കണം. നേരായ രീതിയിൽ അന്വേഷണം നടത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വരെ എത്തുമെന്നും അതിന് മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാണിക്കണമെന്നും ആണ് മുരളീധരൻ പറയുന്നത്
നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കെ സുരേന്ദ്രൻ നടത്തിയ ഹെലികോപ്റ്റര്‍ യാത്രകള്‍ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി ലഭിച്ചിരുന്നു . ഓള്‍ കേരള ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വര്‍ഗീസിൻ്റേതാണ് പരാതി.
https://www.facebook.com/Malayalivartha