എൽപിജി സിലിണ്ടറിന് കിടിലൻ ഓഫറുമായി പേടിഎം ... ജൂൺ 30ന് മുമ്പ് ബുക്ക് ചെയ്താൽ സൗജന്യ ഗ്യാസ് സിലിണ്ടര്‍!

പാചക വാതക സിലിണ്ടര്‍ വില നാൾക്ക് നാൾ കൂടുന്ന സാഹചര്യത്തിൽ സിലിണ്ടറുകൾക്ക് ലഭിക്കുന്ന ഓരോ ചെറിയ ഓഫറും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.എന്നാലിപ്പോൾ ഒരു ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്‌താൽ മറ്റൊന്ന് സൗജന്യമായി ലഭിക്കുന്ന കിടിലൻ ഓഫാറാണ് പേ ടി എം നൽകുന്നത്
പേടിഎം വാലറ്റിലൂടെ ഓൺലൈനായി എൽപിജി ഗ്യാസ് ബുക്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഓഫറുകൾ ലഭിക്കും. പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.
ജൂൺ 30 വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഈ തുക ഉപയോഗിച്ച് മറ്റൊരു സിലിണ്ടര്‍ ബുക്ക് ചെയ്യാം.. 500 രൂപയെങ്കിലും കുറഞ്ഞത് അടച്ച് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫറിൻെറ ഭാഗമായുള്ള സ്ക്രാച്ച് കാര്‍ഡ് ലഭിക്കുക.ബിൽ അടക്കും മുമ്പ് സ്ക്രാച്ച് കാര്‍ഡ് തുറക്കാം. ജൂൺ 30 വരെ 10 രൂപ മുതൽ 800 രൂപ വരെയാണ് ഇത്തരത്തിൽ ഓഫര്‍ ലഭിക്കുക.
പേടിഎം മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് 'ബുക്ക് ഗ്യാസ് സിലിണ്ടർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം ഗ്യാസ് ഏജൻസി തിരഞ്ഞെടുത്ത് ബുക്കിംഗ് തുടരാൻ ആവശ്യമായ വിശദാംശങ്ങൾ നൽകുക. ബുക്കിംഗിന് മുമ്പ് ആദ്യ എൽപിജി സിലിണ്ടര്‍ പ്രമോ കോഡ് നൽകാം.
ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ, ക്യാഷ്ബാക്ക് സ്ക്രാച്ച് കാർഡ് ലഭിക്കും. റിപ്പോര്‍ട്ടുകൾ അനുസരിച്ച് ഒരു ഗ്യാസ് സിലിണ്ടര്‍ വാങ്ങുന്നതിന് വരെയുള്ള തുകയാണ് പരമാവധി ഓഫറായി ലഭിക്കുക. ഇത് ഉപയോഗിച്ച് അടുത്ത ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി ബുക്ക് ചെയ്യാം. സ്ക്രാച്ച് കാർഡ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ ഓഫര്‍ പ്രയോജനപ്പെടുത്തണം.
https://www.facebook.com/Malayalivartha