Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

പ്രതിയെ സംരക്ഷിച്ച് പോലീസിന്റെ ന്യായീകരണം... കൊച്ചിയിലെ ക്രൂരതയ്ക്ക് മുന്നിൽ പോലീസിന്റെ മൗനം! ഛെ... കഷ്ടം തന്നെ...

08 JUNE 2021 05:54 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ഫ്ലാറ്റിൽ മോഡലായ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പരാതി നൽകിയിട്ടും പോലീസ് അന്വേഷണത്തിൽ വേണ്ടത്ര ഊർജ്ജിതം കാണിക്കാത്തതിൽ പല ഭാ​ഗത്ത് നിന്നും ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയതാണ്.

ഇതു കൂടാതെ പ്രതിക്ക് ഉന്നത ബന്ധങ്ങളുള്ളതും ഏറെ ചർച്ചയായ വിഷയമാണ് എന്നാലിപ്പോൾ പ്രതിയെ പിടികൂടാത്തതിന് വിചിത്രമായ ന്യായീകരണവുമായി പോലീസ് രം​ഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തിൽ യുവതി പരാതി നൽകാൻ താമസിച്ചെന്നും ഇത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയെന്നുമാണ് സിറ്റി പോലീസ് കമ്മീഷണർ സി. എച്ച്. നാഗരാജുവിന്റെ വാദം.

പ്രതി ഒളിവിൽ പോയതോടെ ഇയാളെ കണ്ടു പിടിക്കൽ ദുഷ്കരമായെന്നും എന്നാൽ അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന പ്രതി, ഒരു മാസത്തോളം യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.

സംഭവത്തിൽ ഏപ്രിൽ എട്ടിനാണ് യുവതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തെങ്കിലും രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടിയിരുന്നില്ല.

ഒടുവിൽ കഴിഞ്ഞ ദിവസം വാർത്തകൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്. മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസും ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് മനസിലായതെന്നും ഇത് മർദനമേറ്റതിന്റെയോ പൊള്ളലേൽപ്പിച്ചതിന്റെയോ പാടുകളെല്ലെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ ഉടൻ പിടികൂടുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. പോലീസ് ഉദ്യോ​ഗസ്ഥരുടെ ഈ അനാസ്ഥ തികച്ചും അശ്രദ്ധ കുറവായിട്ടാണ് സോഷ്യൽ മീഡിയയിലടക്കം വിമർശിക്കുന്നത്.

മരണഭയത്താൽ സംസ്ഥാനം പോലും വിട്ട് ഓടി ഒളിച്ച ഒരു പെൺകുട്ടി പരാതി നൽകാൻ താമസിച്ചു എന്ന അഴകൊഴമ്പൻ വർത്തമാനം അതും കേരളാ പോലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത് ഏറെ അപമാനകരമാണ്.

ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലാണ് കണ്ണൂർ സ്വദേശിനിയായ ഇരുപത്തിയേഴുകാരി മൃ​ഗീയ പീഡനത്തിനിരയായത്. എറണാകുളത്ത് മോഡലിം​ഗ് മേഖലയിൽ ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ സ്വദേശിയും പ്രതിയുമായ മാർട്ടിൻ ജോസഫുമായി യുവതി പരിചയത്തിലാകുന്നത്.

പണം ഷെയർ മാർക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ നൽകാമെന്ന് പറഞ്ഞ പ്രതി യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും കൈപ്പറ്റി. മാസം നാല്പതിനായിരം രൂപ വീതം തിരിച്ചു നൽകാമെന്നാണ് പറഞ്ഞിരുന്നത്, എന്നാൽ അത് നൽകിയിരുന്നില്ല.

പിന്നീട് പരിചയം മുതലാക്കി യുവതിയെ മറൈൻഡ്രൈവിലെ ഫ്ലാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു.ശേഷം യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഫ്ലാറ്റിനു പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ചൂടുവെള്ളം ദേഹത്ത് ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെ ക്രരമായിട്ടായിരുന്നു പീഡനം.

ഒടുവിൽ മാർച്ച് എട്ടിന് മാർട്ടിൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോൾ യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. വീഡിയോ പുറത്തു വിടുമെന്ന് അറിയിച്ച് പ്രതി നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയതോടെ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി മറ്റൊരിടത്ത് ഒളിവിൽ കഴിയുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (1 hour ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (1 hour ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (1 hour ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (2 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (2 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (2 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (4 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (4 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (4 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (4 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (4 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (4 hours ago)

Malayali Vartha Recommends