കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ; പരാതിയുമായി രംഗത്ത്...

കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍കളെ പൊലീസ് വലിയ കേബിള്‍ കൊണ്ട് അടിച്ചതായി വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടി കൊണ്ട പാടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കാട്ടാക്കടയിലെ യോഗീശ്വര ക്ഷേത്രത്തിന് സമീപമാണ് സംഭവം. തുറസ്സായ സ്ഥലത്ത് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും മര്‍ദ്ദിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
നാലു വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴാണ് പൊലീസ് സ്ഥലത്തെത്തിയത്. ലഹരി ഉപയോഗിച്ചെന്നും അശ്ലീല ദൃശ്യങ്ങള്‍ കാണുകയാണെന്നും പറഞ്ഞായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ജീപ്പില്‍ കയറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
എന്നാലിപ്പോഴിതാ, സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിലെ അമ്ബല പടവിലിരുന്ന് മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നാണ് പരാതി. വടിയും കേബിള്‍ വയറും ഉപയോഗിച്ചാണ് മര്‍ദ്ദനം. തറയിലിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്.
https://www.facebook.com/Malayalivartha