'അവർ മുമ്പേ പറഞ്ഞിരുന്നെങ്കിൽ നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കി കൊടുക്കുമായിരുന്നു; മക്കളെ സ്വീകരിക്കാൻ ഇരു വീട്ടുകാരും തയ്യാറാണ്; നെന്മാറയിൽ ഭാര്യയെ 10 വർഷം രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വാർഡ് മെമ്പർ രംഗത്ത്! ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാരും വീട്ടുകാരും

പാലക്കാട് ജില്ലയിലെ നെന്മാറക്ക് സമീപം അയിലൂര്‍ പാലക്കാട്ടുപറമ്പിൽ 10 വര്‍ഷത്തോളം ഭാര്യയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍. അവര്‍ ഇക്കാര്യം നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് നല്ല രീതിയില്‍ ജീവിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുമായിരുന്നു എന്ന് വാര്‍ഡ് മെമ്പർ പുഷ്പാകരന്‍. ഇക്കാര്യം അറിഞ്ഞതോടെ ഞെട്ടിയിരിക്കുകയാണ് ഞങ്ങള്‍ നാട്ടുകാര്‍. മരിച്ചുപോയെന്ന് കരുതിയ മകളെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുള്ളത്.
എന്നാല്‍ ഇത്രയും കാലം തങ്ങള്‍ക്കിടയില്‍ ആരുമറിയാതെ ഒരാള്‍ കൂടി ജീവിച്ചിരുന്നു എന്ന അത്ഭുതത്തിലാണ് റഹിമാന്റെ വീട്ടുകാരുള്ളത്. ഇരു വീടുകളും തമ്മില്‍ 150 മീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. 2010ലാണ് സജിതയെ കാണാതാകുന്നത്. ബന്ധവീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിത പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ല. എന്നാല്‍ അന്ന് രാത്രി തന്നെ സജിതയും റഹിമാനും താലി ചാര്‍ത്തി വിവാഹിതരായിരുന്നു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. നെന്മാറ പൊലീസ് കേസ് അന്വേഷിച്ചിരുന്നെങ്കിലും മൂന്ന് മാസങ്ങള്‍ക്കകം അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് ഇന്നലെയാണ് സജിതയെ റഹ്മാനല്ലാത്ത മറ്റൊരാള്‍ കാണുന്നത്.
മൂന്ന് മാസങ്ങള്‍ക്ക്മുമ്പ് റഹിമാനെയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇന്നലെ റഹ്മാന്റെ സഹോദരന്‍ ബഷീര്‍ റഹിമാനെ ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്ന അവസ്ഥയില്‍ കണ്ടത്. റഹിമാന്റെ പിതാവിന്റെ ബൈക്കായിരുന്നു റഹിമാന്‍ ഉപയോഗിച്ചിരുന്നത്.
ലോറി ഡ്രൈവറായ ബഷീറിനെ കണ്ട റഹിമാന്‍ സ്പീഡില്‍ ബൈക്കോടിച്ച് പോയി. എന്നാല്‍ ലോക്ഡൗണ് നിയന്ത്രണങ്ങളുടെ ഭാഗമായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് ബഷീര്‍ വിവരം അറിയിച്ചു.കാണാതായ ആളാണിതെന്നും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നും ബഷീര്‍ പൊലീസിനോട് പറഞ്ഞു.
ഇതോടെ പൊലീസ് റഹിമാനെ ചോദ്യം ചെയ്തു. ഈ സമയത്ത് എന്നെ മനസ്സമാധാനത്തോടെ ജീവിക്കാന്‍ സമ്മദിക്കില്ലെ എന്ന് ചോദിച്ച് റഹിമാന്‍ ബഷീറിനോട് കയര്‍ത്തിരുന്നു. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് താന്‍ വിത്തിലശ്ശേരിയില്‍ വാടകക്ക് താമസിക്കുകയാണെന്നും തന്നോടൊപ്പം 10 വര്‍ഷം മുമ്പ് കാണാതായ സജിതയുണ്ടെന്നും റഹിമാന്‍ വെളിപ്പെടുത്തിയത്. പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ റഹിമാനൊപ്പം ജീവിക്കാനാണ് താല്പര്യം എന്ന് പറഞ്ഞ സജിതയെ റഹിമാനൊപ്പം തന്നെ വിട്ടയക്കുകയായിരുന്നു.
ഇന്ന് പൊലീസ് റഹിമാന്റെ വീട്ടിലെത്തി ടിവിയും മറ്റ് ഉപകരണങ്ങളും റഹിമാന് എത്തിച്ച് നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ റഹിമാനെസ്വീകരിക്കാന്‍ തയ്യാറാണ്. റഹിമാന്‍ ഉപയോഗിക്കുന്ന ബൈക്ക് പോലും പിതാവ് വാങ്ങി നല്‍കിയതാണ്. റഹിമാന്റെ പേരില്‍ പിതാവ് 5 സെന്റ് സ്ഥലവും വാങ്ങി നല്‍കിയിട്ടുണ്ട്.
ഇത്രയും വര്‍ഷം തങ്ങള്‍ക്കിടയില്‍ സജിതയെ ഒളിപ്പിച്ച് താമസിച്ചതിലുള്ള പരിഭവം മാത്രമാണ് വീട്ടുകാര്‍ക്കുള്ളതെന്നും വാര്‍ഡ് മെമ്പർ പുഷ്പാകരന്‍ പറയുന്നു. മരിച്ചു പോയെന്ന് കരുതിയ മകളെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് സജിതയുടെ വീട്ടുകാരെന്നും പുഷ്പാകരന്‍ പറഞ്ഞു.
വീട്ടുകാര്‍ക്ക് മുന്നില്‍ മാനസിക വിഭ്രാന്തിയുള്ള ആളെ പോലെയായിരുന്നു റഹിമാന്‍ പെരുമാറിയിരുന്നത്. അതു കൊണ്ട് തന്നെ റഹിമാന്റെ പ്രവര്‍ത്തികളെല്ലാം വിചിത്രമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ റഹിമാന്‍ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടില്ല. തനിക്കുള്ള ഭക്ഷണം പ്രത്യേകം പാത്രത്തിലാക്കി മുറിയില്‍ കൊണ്ടുപോയി സജിതക്കൊപ്പമാണ് കഴിച്ചിരുന്നത്.
വാതിലുകളില്‍ ഇലക്‌ട്രിക് കേബിളുകള്‍ ഘടിപ്പിച്ചിരുന്നു. മറ്റാരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ കരണ്ടടിക്കുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഭയന്ന് വീട്ടുകാര്‍ വാതില്‍ തുറക്കാനും ശ്രമിച്ചില്ല.
ശ്രമിച്ച ചിലര്‍ക്ക് ഷോക്കേല്‍ക്കുകയും ചെയ്തു. ഇത്രയും ചെറിയ വീട്ടില്‍ എങ്ങിനെയാണ് ഇത് സംഭവിച്ചത് എന്ന അത്ഭുതത്തിലാണ് നാട്ടുകാരും വീട്ടുകാരുമുള്ളത്. മാനിക വിഭ്രാന്തിയുള്ളത് പോലെ പെരുമാറിയതിനാല്‍ റഹിമാന്റെ വീട്ടുകാര്‍ റഹിമാന്റെ പെരുമാറ്റത്തില്‍ സംഷയം പ്രകടിപ്പിച്ചതുമില്ല. നിലവില്‍ വിത്തിലാശ്ശേരിയിലെ വാടക വീട്ടിലാണ് ഇരുവരുമുള്ളത്.
ഇരു വീട്ടുകാരും ഇരുവരെയും സ്വീകരിക്കാന്‍ തയ്യാറാണ്. എങ്കിലും വാടക വീട്ടില്‍ താമസിക്കാനാണ് ഇരുവരും ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഹിമാന്റെ വീട്ടിലുണ്ടായിരുന്ന ഇരുവരുടെയും വീട്ടുപകരണങ്ങള്‍ അടക്കമുള്ളവ അല്‍പ സമയം മുമ്പ് പൊലീസെത്തി കൊണ്ടുപോയിട്ടുണ്ട്.
https://www.facebook.com/Malayalivartha