കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ കോണത്താണ് സംഭവം . കുടപ്പനക്കുന്ന് ഡി.ഡി.ആര്‍.എ.-221 ഗ്രീന്‍ലാന്‍ഡ് ഹൗസില്‍ ഡാനിയല്‍ ജോസഫിന്റെ മകന്‍ ഫ്രാന്‍സിസ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടില്‍ നിന്നും പോയ ഫ്രാന്‍സിസിനെ കാണ്മാനുണ്ടായിരുന്നില്ല.
തെരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ കുളക്കടവില്‍ ചെരിപ്പും മൊബൈല്‍ ഫോണും ബൈക്കും കണ്ട നാട്ടുകാര്‍ മണ്ണന്തല പോലീസില്‍ അറിയിക്കുകയായിരുന്നു. ഉച്ചയോടെ അഗ്നിരക്ഷാ സേനയുടെയും സ്കൂബാ ടീമിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha



























