ലോക്ക് ഡൗണിന്റെ പേരു പറഞ്ഞ് വീട്ടിലിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രതൈ... ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും

ലോക്ക് ഡൗണിന്റെ പേരു പറഞ്ഞ് വീട്ടില്‍ സുഖിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജാഗ്രതൈ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും.
മുക്കത്ത് വിരല്‍വയ്ക്കാന്‍ വരട്ടെ. കാരണം ദിവസവേതന ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം ഇതു വരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നല്‍കാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ഖജനാവില്‍ 5000 കോടി മിച്ചം വച്ചാണ് പോകുന്നതെന്നതെന്നാണ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്.
ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആകട്ടെ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് വ്യക്തമാക്കി. ഐസക്ക് പറഞ്ഞത് സാങ്കല്പികം മാത്രമാണെന്നാണ് ബാലഗോപാല്‍ പറഞ്ഞത്.
5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുന്‍ധനമന്ത്രി പറഞ്ഞപ്പോള്‍ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതയ്ക്ക് പ്രശ്നമില്ലെന്നാണെന്നാണ് ബാലഗോപാലിന്റെ വിരദീകരണം. സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു .
സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
കടം വാങ്ങി സാമ്പത്തിക സ്ഥിതി മുന്നോട്ടു പോകുമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.അതായത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനമൊന്നും അവര്‍ മുന്നോട്ടു വയ്ക്കുന്നില്ല.മേയിലെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഒടുവില്‍ കടം വാങ്ങിയാണ് ശമ്പളം നല്‍കിയത്.എത്ര ദിവസം കൂടി ഇത്തരത്തില്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു രൂപവുമില്ല.
കരാറുകാരുടെ കുടിശ്ശിക തീര്‍ക്കുമ്പോള്‍ ജനങ്ങളിലേക്ക് വീണ്ടും പണമെത്തുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യക്കിറ്റ് ഉള്‍പ്പെടെ നല്‍കുന്നതും ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നും ധനമന്ത്രി പറഞ്ഞു. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നത് പരിഗണിക്കുമെന്നും വാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
തോമസ് ഐസക്ക് ബാലഗോപാലിനെ വന്‍ പ്രതിസന്ധിവിലെത്തിച്ചിട്ടാണ് പടിയിറങ്ങിയത്.ആദ്യത്തെ ഒരു വര്‍ഷം സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്‌നമേ ഉദിക്കുന്നില്ലെന്നായിരുന്നു മുന്‍ധന മന്ത്രിയുടെ വാക്ക്.എന്നാല്‍ ഒരു മാസം കൊണ്ടു തന്നെ സര്‍ക്കാരിന്റെ സാമ്പത്തികനില തകിടം മറിഞ്ഞു.പണത്തിന്റെ കാര്യം ചോദിച്ച് ചെന്ന ബാലഗോപാലിനെ ഐസക്ക് ചിരിച്ചുകൊണ്ട് യാത്രയാക്കിയെന്നാണ് പറയുന്നത്.
ഇതിനിടയിലാണ് കോടികള്‍ മുടക്കി സര്‍ക്കാര്‍ ഹൈസ്പീഡ് റെയില്‍വേ നിര്‍മ്മിക്കുന്നത്. 2100 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. പദ്ധതിയുടെ കാര്യം മന്ത്രിസഭായോഗത്തില്‍ വന്നപ്പോള്‍ ബാലഗോപാല്‍ എതിര്‍ത്തെന്നാണ് വിവരം.എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് വികസനം തടയാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സമസ്ത മേഖലയിലെയും ജനങ്ങള്‍ ദാരിദ്ര്യം കാരണം പൊറുതിമുട്ടുമ്പോഴാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലിരിക്കുന്നത്. ജോലിയോട് ഇത്തരക്കാര്‍ ഒരു അനുഭാവവും പ്രകടിപ്പിക്കുന്നില്ലെന്ന ആക്ഷേപം സര്‍ക്കാരിനുണ്ട്. ജീവനക്കാര്‍ വരാതിരുന്നാല്‍ കറന്റും വെള്ളവും ഇന്ധനവും ലാഭിക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നതില്‍ തെറ്റില്ല.
ഏതായാലും ഐസക്കല്ല ബാലഗോപാല്‍. പിണറായി പറയുന്നത് മാത്രമേ ബാലഗോപാല്‍ അനുസരിക്കുകയുള്ളു. അതിനാല്‍ കടം വാങ്ങി വീട്ടിലിരിക്കുന്നവര്‍ക്ക് ശമ്പളം നല്‍കുമെന്ന് ആരും ദയവായി വിശ്വസിക്കരുത്.
https://www.facebook.com/Malayalivartha