രോഗലക്ഷണമുണ്ടെങ്കില്‍ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണം.... രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് മുഖ്യമന്ത്രി

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗലക്ഷണമുണ്ടെങ്കില്‍ രണ്ട് ഡോസ് എടുത്താലും പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാനത്തിന് പലപൊതുകാര്യങ്ങളും പൊതു ആവശ്യങ്ങളുമുണ്ട്. സി.എം.ഡി.ആര്‍.എഫിലേക്ക് അയച്ച പണം നല്ലകാര്യങ്ങള്‍ക്ക് വേണ്ടിത്തന്നെ ചെലവഴിക്കും.
വാക്‌സിനേഷന്‍ പോലെത്തന്നെ പ്രാധാന്യമുള്ള മറ്റുകാര്യങ്ങള്‍ക്കായി ആ പണം ചെലവഴിക്കും. വാക്‌സിനേഷന്‍ സൗജന്യമാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനാല്‍, വാക്‌സിനേഷന്‍ ചലഞ്ചിനായി ലഭിച്ച പണം എന്തുചെയ്യും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.
"
https://www.facebook.com/Malayalivartha