സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി... നിര്‍ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ, ലൈഫ് മിഷന്‍ വഴി 10,000 വീടുകള്‍ , 100 ദിവസത്തിനകം വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കും

പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കോവിഡമഹാമാരി ഏല്‍പിച്ച സാമ്പത്തിക-തൊഴില്‍ മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 100 ദിന പരിപാടികള്‍ പ്രഖ്യാപിച്ചു. മരാമത്ത് വകുപ്പ്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയിലൂടെ 2464.92 കോടിയുടെ പരിപാടികളാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
100 ദിവസത്തിനകം വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരം സൃഷ്ടിക്കും. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌ക് ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും.
തദ്ദേശസ്ഥാപനതലത്തില്‍ 1000ല്‍ അഞ്ചുപേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്താന്‍ പദ്ധതി തയാറാക്കും. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയാണ് പരിപാടികള്‍ നടപ്പാക്കുക.
പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള സഹായധന വിതരണം ഉടന്‍ തുടങ്ങും. ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും. നിര്‍ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ലൈഫ് മിഷന്‍ വഴി 10,000 വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും. അഞ്ചു വര്‍ഷത്തിനകം വില്ലേജുകള്‍ പൂര്‍ണമായും സ്മാര്‍ട്ട ആക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha