രമ്യ ഹരിദാസ് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരം;രമ്യ ഹരിദാസിനെതിരേയുള്ള ആക്രമണത്തില്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

രമ്യ ഹരിദാസ് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തില്‍ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകുന്നേരം ആലത്തൂരില്‍ വച്ചാണ് രമ്യ ഹരിദാസിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി ഭീഷണി മുഴക്കിയത്. ആലത്തൂര്‍ ടൗണില്‍ ഒരു പരിപാടി കഴിഞ്ഞ് ഓഫീസിലേക്ക് രമ്യ ഹരിദാസ് മടങ്ങും വഴിയാണ് സംഭവം. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് മെമ്ബറുമായ നാസര്‍ ആലത്തൂരിന്റെ നേതൃത്വത്തിലാണ് എംപിയെ തടഞ്ഞത്.
രമ്യ ഹരിദാസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ് ഹരിത കര്‍മസേന വളണ്ടിയറുമായി സംസാരിച്ചതിനു ശേഷം മടങ്ങി വരുന്നതിനിടെ വാഹനത്തില്‍ കയറും മുമ്ബ സിപിഎം പ്രവര്‍ത്തകര്‍ അപമര്യാദയായി സംസാരിച്ചെന്നും, ഇനി ഇങ്ങോട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിസ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചുവെന്നും പരാതിയിലുണ്ട്. തര്‍ക്കത്തിന്റെ കുറച്ച് ഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രമ്യ ഹരിദാസ് എംപി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയാണ് എംപി ഓഫീസിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha
























