തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു.... എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്,എഫ്.ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെയാണ് തീരുമാനം.
യൂണിറ്റിന്റെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിലും തീരുമാനമായി. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉൾപ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളേജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് സംഘടന കടന്നത്.
https://www.facebook.com/Malayalivartha


























