ലക്ഷ്യം 110 സീറ്റ്; മന്ത്രിമാർക്ക് മുന്നിൽ വിശദമായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് വിശദ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതി അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച മൂന്നു മണിക്കൂർ നീണ്ടുനിന്നു.
വികസനം,നിലവിലെ പദ്ധതിയുടെ പുരോഗതി,ഇലക്ഷൻ പ്രചരണ രീതി.സോഷ്യൽ മീഡിയ ഇടപെടൽ തുടങ്ങി സമൂഹത്തിന്റെ സകല മേഖലകളും ഉൾപ്പെടുന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവതരണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് 50 ദിവസം കൊണ്ട് പദ്ധതികൾ പൂർത്തിയായിരിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് മന്ത്രിമാരുടെ നിർദേശങ്ങളും മുഖ്യമന്ത്രി തേടി.
https://www.facebook.com/Malayalivartha


























