ആറു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍

നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാര്‍ഡുകളും 58,487 എ എ വൈ (മഞ്ഞ) കാര്‍ഡുകളും വിതരണം ചെയ്യാന്‍ സാധിച്ചു. ആകെ 6,38,445 അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാര്‍ഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേര്‍ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി പറഞ്ഞു.
പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാര്‍ഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അര്‍ഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാന്‍ കഴിയാത്ത പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാര്‍ഡ് എത്തിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മുന്‍കൈ എടുക്കണം.
പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാം. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അര്‍ഹനായ ഒരാള്‍ പോലും റേഷന്‍ കാര്‍ഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി വി രാജേഷ്,പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഹിമ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























