അമ്പരപ്പോടെ തമിഴ്‌നാട്... ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് തമിഴ്‌നാട് തീരത്തേക്കെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം നല്‍കി; കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കി തമിഴ്‌നാട്; കേരളത്തിനും വിവരം കൈമാറി

ഇന്ത്യയുടെ തീരത്തിന് ഭീഷണിയായി വീണ്ടും ആയുധങ്ങളുമായുള്ള ശ്രീലങ്കന്‍ ബോട്ട്. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിനും കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.
കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് ചില ബോട്ടുകള്‍ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരം.
ശനിയാഴ്ചയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ബോട്ട് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്നോ, എത്രപേരുണ്ടെന്നൊ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 25ന് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനും അഞ്ച് എ കെ 47 തോക്കുകളുമായി പോയ ശ്രീലങ്കന്‍ ബോട്ട് പിടിയിലായിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികള്‍ക്ക് എതിരെ എഎന്‍ഐഎ കേസെടുത്തിരുന്നു. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്ത് ബോട്ടുകളെ നിരീക്ഷിക്കാനായി സായുധരായ സേനകളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചിലരെ ഇന്ത്യന്‍ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതിലൊന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.
അതേസമയം മുമ്പ് ആയുധങ്ങളും ലഹരി മരുന്നുമായി ശ്രീലങ്കന്‍ മത്സ്യ ബന്ധന ബോട്ട് പിടിയിലായ സംഭവത്തില്‍ എന്‍ഐഎ കൂടി കേസെടുത്തിരുന്നു. ആറ് ശ്രീലങ്കന്‍ സ്വദേശികളെ പ്രതി ചേര്‍ത്ത് എന്‍ഐഎ കൊച്ചി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കുകളുമായി സഞ്ചരിച്ച ശ്രീലങ്കന്‍ ബോട്ട് പിടിച്ചെടുത്തത് തീര സംരക്ഷണ സേനയാണ് പിടിച്ചെടുത്തത്.
മാര്‍ച്ച് 25 നാണ് ഇറാനില്‍ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹന്‍സി എന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ബോട്ട് തടഞ്ഞു വെച്ച് പരിശോധിച്ചപ്പോഴാണ് ബോട്ടില്‍ സൂക്ഷിച്ച ഹെറോയിന്‍ കണ്ടെത്തിയത്.
പ്രതികളില്‍ നിന്ന് അഞ്ച് എ കെ 47 തോക്ക്, 1000 തിരകള്‍ എന്നിവയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാര്‍കക്കറ്റില്‍ 3000 കോടി രൂപയുടെ വിലവരുന്നതാണ് ഹെറോയിനാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്. ഹെറോയിന്‍ കേസ് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുകയാണ്. എന്നാല്‍ ആയുധങ്ങളുമായി വിദേശ പൗരന്‍മാര്‍ പിടിയിലായത് അന്താരാഷ്ട്ര മാനമുള്ള കേസ് ആയതിനാലാണ് എന്‍എഐയും അന്വേഷണം തുടങ്ങിയത്.
ഏപ്രില്‍ 5 ന് വിഴിഞ്ഞ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് എന്‍ഐഎ അന്വഷിക്കുക. ശ്രീലങ്കന്‍ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെന്‍ഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷന്‍, നിശങ്ക എന്നിവര്‍ക്കെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് എന്‍ഐഎ കൊച്ചി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
നിലവില്‍ തിരുവനന്തപുരം ജയിലിലാണ് പ്രതികളുള്ളത്. ലോക് ഡൗണ്‍ കഴിഞ്ഞതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം.
"
https://www.facebook.com/Malayalivartha
























