മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി.. ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂര്‍ച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ് മരണം സംഭവിച്ചത്. ലത്തീഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത് സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന്‍ സിലിണ്ടറോടെയാണ്.
എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ. പഠിക്കാന്‍ വളരെ മിടുക്കിയായ ലത്തീഷ കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്.
എല്ല് പൊടിയുന്ന ഒരു രോഗം ജനനം മുതല്‍ ലത്തീഷയ്ക്ക് ഉണ്ടായിരുന്നു. എരുമേലിയിലെ എംഇഎസ് കോളേജില്‍ നിന്നാണ് പിജി പഠനം പൂര്‍ത്തിയാക്കിയത്.
എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല.
നന്നായി ചിത്രങ്ങള്‍ വരക്കുന്നതിലും മിടുക്കി ആയിരുന്നു ലത്തീഷ. ലതീഷാസ് ഹാപ്പിനസ് എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റണ്‍ ഭൂമിക വനിതാ രത്‌നം അവാര്‍ഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെല്‍ത്ത് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.
27കാരിയായെങ്കിലും 15 കിലോമാത്രം തൂക്കവും ഒന്നരയടി മാത്രം ഉയരവുമാണ് ജനീഷയ്ക്ക് ഉണ്ടായിരുന്നത്. അച്ഛന്‍ അന്‍സാരിയുടെ ഒക്കത്തേറിയായിരുന്നു ലതീഷയുടെ യാത്രകള്‍. ഓക്‌സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അസുഖവും ലതീഷയെ വലച്ചു. ഇതോടെ കുറച്ചു വര്‍ഷങ്ങളായി ഓക്‌സിജന്‍ സിലിണ്ടറുമായാണ് ജീവിതം മുന്നോട്ട് നീക്കിയത്.
https://www.facebook.com/Malayalivartha