അധ്യാപകര്‍ക്ക് സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ പൊതു പ്ലാറ്റ്‌ഫോം വരും

കോവിഡ് പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ പൊതു പ്ലാറ്റ്‌ഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക നടപടികള്‍ എടുക്കാന്‍ കൈറ്റിനോട് നിര്‍ദേശിച്ചു. ജൂലായ് പകുതിയോടെ ഇതിന്റെ നടപടികളിലേക്ക് കടക്കും.കൊല്ലത്ത് കഴിഞ്ഞയാഴ്ച ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ വ്യാജന്‍മാര്‍ നുഴഞ്ഞുകയറിയതാണ് പൊതു പ്ലാറ്റ്‌ഫോം നടപ്പാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ഗൗരവമായി ചിന്തിച്ചത്. സംസ്ഥാനത്തെ 70 ശതമാനത്തോളം സ്‌കൂളുകളിലും ഇപ്പോള്‍ ലൈവ് ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതില്‍ത്തന്നെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഭൂരിഭാഗവും. ലൈവ് ക്ലാസുകളില്‍ 95 ശതമാനവും ഗൂഗിള്‍ മീറ്റിലാണ്. ഗൂഗിള്‍ മീറ്റിന്റെ ലിങ്ക് കുട്ടികള്‍ക്ക് ഓരോ ക്ലാസിനു മുമ്ബും വാട്‌സ് ആപ്പില്‍ കൊടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ലിങ്ക് കുട്ടികള്‍ അല്ലാത്തവരിലേക്ക് എത്തുന്നത് തടയാനുള്ള വഴികളാണ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha
























