കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും... സ്ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട് കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധന പീഡന മരണങ്ങള്‍ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്‌സൈറ്റ് വഴി പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനം രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അത്തരമൊരു നാടായി കേരളം മാറുകയെന്നത് നമ്മുടെ സംസ്‌കാരത്തിന് തന്നെ കളങ്കമാണ്. സ്ത്രീ, പുരുഷ ഭേദമന്യേ സ്ത്രീധനത്തിനെതിരെ എല്ലാവരും രംഗത്തെത്തണം. സ്ത്രീധനം സാമൂഹിക വിപത്താണ്. ഗാര്‍ഹിക പീഡനത്തില്‍ പഴുതടച്ച നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീധന പീഡന പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും. എസ്.പി ആര്‍.നിശാന്തിനിയായിരിക്കും ഇതിന്റെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍. സ്ത്രീധന പീഡനങ്ങളില്‍ കര്‍ശന നടപടിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























