Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ രാജേശ്വരി അന്തരിച്ചു


ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ അന്തരിച്ചു


അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജം...നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി


പ്രണയിക്കാത്തവര്‍ പൊട്ടന്മാരാണ്: ‘എന്നെ പ്രണയിക്കുന്നവരുണ്ട്, ഞാനും പ്രണയിക്കുന്നുണ്ട്: അഴിമതിക്കാരനെന്ന് ആരും പറയില്ല, എന്റെ ശത്രുക്കൾ വീട്ടിൽ തന്നെ!": രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി മന്ത്രി ഗണേഷ് കുമാർ...


ഇപ്പോഴേ ഇമോഷണൽ ആകല്ലേ മന്ത്രീ!"; ഗണേഷ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നു, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നു... ഞാനും ഒരു പെണ്‍കുട്ടിയാണ് എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല: കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവന്‍ നിലനിര്‍ത്തണം; നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവര്‍ ഉടനടി ശിക്ഷിക്കപ്പെടണം മുഖ്യമന്ത്രിയോട് ഗൗരിനന്ദ

24 JUNE 2021 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...

സങ്കടക്കാഴ്ചയായി... ഓട്ടോയും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.. ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം

കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ അഞ്ചോളം സ്ത്രീധന മരണങ്ങളും ഗാർഹിക മരണങ്ങളുമാണ് നടന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയവും ഇത് തന്നെയാണ്. നിരവധിപേരാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ഇപ്പോഴിതാ, സ്ത്രീധനമരണങ്ങൾ കേരളത്തിൽ കൂടുന്നതിനാൽ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരിക്കുകയാണ് നടി ഗൗരി നന്ദ. സ്ത്രീകളുടെ ജീവിതം നിലനിര്‍ത്താന്‍ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണമെന്നും ഗൗരി നന്ദ കത്തിലൂടെ പറയുന്നത്.

ഗൗരി നന്ദയുടെ കത്ത് ഇങ്ങനെയാണ്:

നമസ്‌കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ സര്‍ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷെ വേറെ ആരോടും പറയാന്‍ തോന്നിയില്ല കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളില്‍ ആണ്. എനിക്ക് രാഷ്ട്രീയം ഇല്ല, പാര്‍ട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെണ്‍കുട്ടി. ഈ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു. ഇവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ സഹോദരിയാകാന്‍ മാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ജീവനൊടുക്കുന്നത് കാണുമ്പോള്‍, കുഞ്ഞുങ്ങളെ ആക്രമിച്ചു ജീവിതം ഇല്ലാതാകുന്നത് കാണുമ്പോള്‍ പറയണം എന്ന് തോന്നി.

സര്‍ നിയമം ആളുകള്‍ കൈയില്‍ എടുക്കരുത് എന്ന് പറയുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു. പക്ഷെ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കില്‍ ഇനിയും നമ്മള്‍ ഇതുപോലെ സഹതപിക്കേണ്ടിവരും.. സമൂഹത്തിന് പേടിയുണ്ടാകണം. സര്‍ തെറ്റ് ചെയ്താല്‍ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാല്‍ മാത്രമേ ജീവന്‍ അതും പെണ്‍കുട്ടികളുടെ ജീവന്‍ നിലനില്‍ക്കൂ. എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവര്‍ ജീവിക്കുമ്ബോള്‍ ഇതിലും മൃഗീയമായകാര്യങ്ങള്‍ നമ്മള്‍ കാണേണ്ടിവരും, കേള്‍ക്കേണ്ടിവരും.

മറ്റുള്ള രാജ്യങ്ങള്‍ തെറ്റ് കണ്ടാല്‍ കഠിനശിക്ഷ നടപ്പിലാക്കുന്നു.. അപ്പോള്‍ സമൂഹത്തിന് ജനങ്ങള്‍ക്ക് പേടി ഉണ്ടാകുന്നു ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താല്‍ അതിന്റ ശിക്ഷ പൊതുസമൂഹത്തിന്റെ മുമ്പില്‍ കാണിച്ചുകൊണ്ട് നടപ്പിലാക്കൂ എങ്കില്‍ കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഇല്ലാതാകും. ഞാനും ഒരു പെണ്‍കുട്ടിയാണ് എന്റെ ജീവിതത്തില്‍ നാളെ എന്തു സംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി പറയുന്നു. നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പില്ലാക്കി എടുക്കാന്‍ ഒറ്റകെട്ടായി നില്‍ക്കണം.

ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവര്‍ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവന്‍ വലുതാണ് അത് ആണായാലും പെണ്ണായാലും.!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ 40 പൈസയുടെ നേട്ടം സ്വന്തമാക്കി രൂപ  (26 minutes ago)

അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു...  (30 minutes ago)

ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും ഡൈവര്‍ഷനും തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കും; ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ മന്ത്രി ജി ആർ അനിൽ  (51 minutes ago)

ആസിഡ് ആക്രമണത്തെ അതിജീവിച്ച എല്ലാവർക്കും സർക്കാർ ജോലി നൽകുന്നതിന് നയം രൂപീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് സുപ്രീംകോടതി  (1 hour ago)

ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്... പവന് 520 രൂപയുടെ വർദ്ധനവ്  (1 hour ago)

വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (1 hour ago)

വാളകത്തെ വീട്ടിലെ മന്ത്രിയുടെ കിഴങ്ങ് പറിക്കൽ ബിന്ദു പുറത്ത് വിടും..! ഗണേഷ്‌കുമാറിന് റീത്ത് വച്ച് രാഹുൽ മാങ്കൂട്ടത്തിന് പാലക്കാട് വമ്പൻ സ്വീകരണം  (1 hour ago)

ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല മറ്റു നിറങ്ങളുമാകാം...  (1 hour ago)

വിദേശ ജോലി, സർവ്വ സുഖഭോഗങ്ങൾ! മകരം, ധനു രാശിക്കാർക്ക് ഇന്ന് നേട്ടം!  (1 hour ago)

.രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി...  (2 hours ago)

ക്രഷറിയിൽ ട്രാക്‌ടർ മറിഞ്ഞുണ്ടായ അപകടം... സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ ... മൂന്നാറിൽ തിരക്കേറുന്നു.....  (3 hours ago)

അമൃത എക്സ്പ്രസ്സിനു പിന്നാലെ പാലക്കാട് -എറണാകുളം മെമുവും തമിഴ്നാട്ടിലേക്ക്....  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതുൾപ്പെടെയുള്ള പരിപാടികൾക്കായി നാളെ പ്രധാനമന്ത്രി കൊച്ചിയിൽ  (3 hours ago)

Malayali Vartha Recommends