Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

ഇത്രയേയുള്ളോ ബന്ധം... വനിത സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ വിമര്‍ശനവുമായി സാന്ദ്ര തോമസ്; ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രി ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യൂസിസിയില്‍ നിന്ന് ഒരെണ്ണം തിരിഞ്ഞു നോക്കിയിട്ടില്ല; മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ വിളിച്ചതില്‍ സന്തോഷം

25 JUNE 2021 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...

പാലായിൽ വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു

വളരെ കൊട്ടിഘോഷിച്ച് തുടങ്ങിയ വനിത സംഘടനയായ ഡബ്ല്യൂസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. തനിക്കൊരു ആപത്ത് വന്നപ്പോള്‍ അന്വേഷിക്കാത്ത സംഘടനാംഗങ്ങള്‍ക്കെതിരാണ് സാന്ദ്ര രംഗത്ത് വന്നത്.

ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട തന്നെ സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസിയില്‍ നിന്ന് ഒരാള്‍പോലും തിരിഞ്ഞു നോക്കിയില്ലെന്നാണ് സാന്ദ്ര പറയുന്നത്. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നടക്കം നിരവധി പേര്‍ തന്നെ വിളിച്ച് ആരോഗ്യനില അന്വേഷിച്ചെന്നും സാന്ദ്ര യൂട്യൂബ് ലൈവില്‍ വ്യക്തമാക്കി.

 



ഒരാഴ്ചയായി വീട്ടില്‍ പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്ന് കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാന്‍ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

നാല് ദിവസം ഞങ്ങള്‍ അങ്ങനെ വീട്ടിലായിരുന്നു. ഓരോദിവസം കഴിയുംതോറും എന്റെ അവസ്ഥ മോശമായി. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാന്‍ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാന്‍ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്‍മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു.

 



എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേയ്ക്ക് വെള്ളം ഒഴിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോള്‍ മനസിലായി ഞാന്‍ നിലത്താണെന്ന്. മുഖം മുഴുവന്‍ കോടി പോയി. ഞരമ്പ് വലിഞ്ഞു മുറുകി ഇരിക്കുന്നത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ് ഒഴിവില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു.

 



പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവില്‍ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി. അതിനിടയ്ക്ക് ഉറങ്ങിക്കൊണ്ടിരിക്കവേ അറ്റാക്ക് വരുന്നത് പോലെ വേദന വന്നു.

ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നില്‍ക്കുന്ന നഴ്‌സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.

 



പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകള്‍ കൃത്യമായി വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്യുസിസി ഉണ്ട്. ഒരാഴ്ച ഇവിടെ ഐസിയുവില്‍ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ ഉളള എല്ലാ നിര്‍മാതാക്കളും വിളിച്ച് അന്വേഷിച്ചു.

എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (41 minutes ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (1 hour ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (1 hour ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (1 hour ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (2 hours ago)

സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നനിലയിൽ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 680 രൂപയുടെ വർദ്ധനവ്  (2 hours ago)

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (3 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (3 hours ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (3 hours ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (4 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (4 hours ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (4 hours ago)

Malayali Vartha Recommends