Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം; കോവിഡ് രോഗികള്‍ക്ക് 'വീട്ടുകാരെ വിളിക്കാം'

25 JUNE 2021 09:18 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ബാലരാമപുരം സ്വദേശിയെ (33) മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി 3 പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കുന്നതാണ്. വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ്. അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം 3 മുതല്‍ 5 മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കുന്നതാണ്. നാളെ മുതല്‍ ഈ സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, അലുമ്‌നി അസോസിയേഷന്‍ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍, ഡോ. വിശ്വനാഥന്‍, ഡോ. കെ. ദിനേശ്, ഡോ. ജി. ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (3 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (7 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (30 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (36 minutes ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (37 minutes ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (41 minutes ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (49 minutes ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (55 minutes ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (55 minutes ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (1 hour ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (3 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (3 hours ago)

Malayali Vartha Recommends