ഒരു വ്യാജന്റെ സഹായത്തോടെ മറ്റൊരു വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നു!! പിന്നാലെ ഡോക്ടര്‍ ചമഞ്ഞ് പരിശോധന: പോലീസ് പിടിക്കുമെന്നയാൽ പുതിയ സ്ഥലം തേടും... തന്ത്രപൂർവമായി ആശുപത്രിയിൽ നിന്ന് വ്യാജനെ കൈയ്യോടെ തൂക്കിയത് ഇങ്ങനെ...

വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി ഡോക്ടർ ചമഞ്ഞ് പരിശോധന... പോലീസ് പിടിക്കുമെന്നായാൽ സ്ഥലം മാറും... വ്യാജസർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയ വ്യാജഡോക്ടറെ കൈയ്യോടെ പൊക്കി പോലീസ്. കന്യാകുമാരി ചെറുവെല്ലൂർ മാമ്പഴത്തോട്ടത്തിൽ നെൽസന്റെ മകൻ എൻ. ബിനുകുമാറി(42)നെയാണ് പൂച്ചാക്കൽ പൊലീസ് പുനലൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ചിറയിൻകീഴ് പെരുങ്കുഴി കൃഷ്ണഭവനിൽ ഡോ.ബബിതയുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഡോ. ബബിത സംഭവം അറിയുന്നത്. ഇതോടെ ബബിത ആലപ്പുഴ ജില്ലാപൊലീസ് മേധാവി ജയദേവിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
2020 ഡിസംബർ മാസം മുതൽ പൂച്ചാക്കൽ മെഡിക്കൽ സെന്ററിൽ ബിനു കുമാര്‍ ഡോക്ടറായി ജോലിനോക്കുകയായിരുന്നു. പൂച്ചാക്കൽ സിഐ അജി ജി.നാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതറിഞ്ഞു ബിനുകുമാർ പൂച്ചാക്കൽ ആശുപത്രിയിൽ നിന്നു പോയി.
തുടർന്ന് ഊർജിതമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാള്‍ കൊല്ലം പുനലൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലിനോക്കുന്നുണ്ടെന്നറിഞ്ഞു. ഇവിടെ എത്തിയ പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിനുകുമാറിനെ പൊലീസ് പൂച്ചാക്കൽ മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തി.
ചോദ്യം ചെയ്യലിൽ പ്രീഡിഗ്രി പാസായിട്ടില്ലെന്നും കാരക്കോണത്ത് ഒരുലാബിൽ ടെക്നീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും അവിടെ വെച്ച്, വ്യാജ ഡോക്ടറായ അലക്സിന്റെ സുഹൃത്തായ സജിത്തിന്റെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha























