മലബന്ധം, വയറിളക്കം ,മാസമുറ തുടങ്ങിയവയുള്ളപ്പോൾ അധികാരം കൈകാര്യം ചെയ്യരുത് ; ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകൾ " എന്ന അപ്രകാശിത കൃതിയുമായി ജോയ് മാത്യു ; ഇത് ആർക്കോ എവിടെയോ കൊണ്ടു എന്ന് ആരാധകർ !

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനെ ട്രോൾ ചെയ്ത് അടിപൊളി പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ ഇതിനോടകം നിരവധി വിമർശനങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഇതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചേർത്തും ട്രോൾ വീഡിയോ വൈറലായിക്കഴിഞ്ഞു.
ഇപ്പോഴിതാ രസകരമായ ഉപദേശവുമായിട്ടാണ് ജോയ് മാത്യു എത്തിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;
അധികാരം കയ്യാളുന്നവരോട് : (അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകം ) മലബന്ധം ,വയറിളക്കം ,അർശസ്സ് ,മാസമുറ ,മെനപ്പോസ് ,മൈഗ്രെയ്ൻ ,കുടുംബ കലഹം ,ലൈംഗിക പ്രശ്നങ്ങൾ ,ചൊറി ,ചിരങ് ,തുടങ്ങിയ മനുഷ്യർക്കുള്ള എല്ലാ പ്രശ്നങ്ങളും നിങ്ങൾക്കുമുണ്ടാകാം അതിനാൽ അത്തരം ദിവസങ്ങളിൽ അധികാരം കൈകാര്യം ചെയ്യാതിരിക്കുക;അവധിയെടുക്കുക.
പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയിൽ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തിൽ പരാതിയുമായി പോകാൻ .
ഇല്ലെങ്കിൽ കാര്യങ്ങൾ കട്ടപ്പൊക !
ഒറ്റയാൾ കോടതികൾ വിധിക്കുന്ന വിധികൾ പലതും മേൽപ്പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനങ്ങൾ ആയിക്കൂടെ എന്ന് ആരെങ്കിലും സന്ദേഹിച്ചാൽ കുഴപ്പമുണ്ടോ ? -("ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകൾ "എന്ന അപ്രകാശിത കൃതിയിൽ നിന്നും ) എന്നവസാനിക്കുന്നു കുറിപ്പ്.
https://www.facebook.com/Malayalivartha

























