പരാതി പറയുന്ന നിങ്ങളെ അടിക്കുകയാണ് വേണ്ടത്! ഈ അമ്മായിയമ്മയുടെ കരുതൽ കുറച്ച് കൂടുന്നുണ്ട്..

കേരളത്തിന്റെ സ്ഥിതി ബഹുകേമമാണ്. വീടുകളിൽ മാത്രമല്ല സമൂഹത്തിലും ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പീഡനം തന്നെയാണ്. സ്ത്രീസുരക്ഷ കണക്കിലെടുത്താണ് വിനിതാ കമ്മീഷനു മുൻപാകെ പരാതികൾ ബോധിപ്പിക്കാൻ അവസരം ഒരുക്കി നൽകിയത് എന്നാൽ അങ്ങേയറ്റം അവഹേളനമാണ് ഇപ്പോൾ ഈ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്ന അധ്യക്ഷയെ കൊണ്ട് കേരളത്തിന് സംഭവിക്കുന്നത്.
ഇതോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ആവശ്യം ശക്തമാവുകയാണ്. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുന്നു എന്നതാണ് നിജസ്ഥിതി.
പരാതി പറയാൻ വിളിക്കുന്നവരോട് മാന്യമായ ഭാഷയിൽ സംസാരിക്കാൻ അറിയാത്ത വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ ആരും കുറ്റം പറയരുത്. കാരണം ഈ അമ്മയിയമ്മ ഈ പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇത് വർഷങ്ങളോളം ജനങ്ങളുമായി ഇഴകി ചേർന്ന് പ്രവർത്തിച്ചതിന്റെ സിദ്ധി തന്നെയാണ്. അതു കൊണ്ട് വിരട്ടലും മറ്റും ഇങ്ങോട്ട് വേണ്ട എന്ന് തന്നെയാണ് ജോസഫൈൻ പറയുന്നതും.
പരാതി പറയാൻ ചനൽ ചർച്ചയിലേക്ക് വിളിച്ച യുവതിയോട് ഒട്ടും മനുഷ്യത്വപരമല്ലാത്ത രീതിയിൽ പ്രതികരിച്ച് എം. സി. ജോസഫൈൻ മാതൃകയായത് ഇന്നലെ നമ്മൾ കണ്ടതാണ്. ദാ ഇപ്പോൾ നിരനിരയായി പുതിയ കുറേ പരാതികൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. കൊല്ലത്ത് വിവാഹ തട്ടിപ്പിന് ഇരയായ ഒരു യുവതിയോട് അപമര്യാദയായി ജോസഫൈൻ പെരുമാറിയതിന്റെ ഓഡിയോ സന്ദേശങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്.
നിങ്ങൾ പറയുന്ന മുഴുവൻ വിവരക്കേടും കേൾക്കാൻ കഴിയില്ലെന്നും താൻ ആരെണെന്ന് അറിഞ്ഞു കൊണ്ട് വേണം സംസാരിക്കാൻ തുടങ്ങിയ രീതിയിലാണ് ജോസഫൈന്റെ പ്രതികരണം. ഈ സംഭാഷണം കേൾക്കുമ്പോൾ ആർക്കായാലും തോന്നിപോവുക വിളിക്കണ്ടായിരുന്നു എന്നു മാത്രമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായത് വിനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ധാർഷ്ട്യമാണ്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട യുവതികൾക്ക് അഭയമാകേണ്ട വനിതാ കമ്മീഷനെ ഭയന്ന് ഇപ്പോൾ പരാതി പുറത്ത് പറയാൻ പറ്റാത്ത സ്ഥിതിയാണ് സംസ്ഥാനത്തിലുള്ളത്.
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ ശക്തമായ പ്രതിഷേധം തന്നെയാണ് കേരളത്തിലുടനീളം നടത്തുന്നത്.
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുകയാണ്. നേരത്തെയും നിരവധി തവണ വിവാദ പരാമര്‍ശങ്ങള്‍ എം സി ജോസഫൈന്‍ നടത്തിയിട്ടുണ്ട്. വനിതാ കമ്മിഷന് അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ഇതുവരെ അധ്യക്ഷയേയും അംഗങ്ങളെയും കാലാവധി തീരുംമുമ്പേ സര്‍ക്കാരുകള്‍ ഇറക്കിവിട്ടിട്ടില്ല.
പാര്‍ട്ടിയുടേയോ പാര്‍ട്ടി നേതാക്കളുടേയോ ഏത് പ്രവൃത്തികളേയും പിന്തുണയ്ക്കുന്ന ഒരു വിഭാഗം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും പോലെ സിപിഎമ്മിലും ഉണ്ട്. എന്നാല്‍ അത്തരക്കാര്‍ പോലും ഈ വിഷയത്തില്‍ എംസി ജോസഫൈനെ പിന്തുണക്കാന്‍ ആരുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
വനിതാകമ്മീഷൻ അധ്യക്ഷക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അൽപസമയത്തിനകം ചേരും. പരാതിക്കാരിയോട് എം സി ജോസഫൈൻ മോശമായി പെരുമാറിയ സംഭവത്തിൽ പാർട്ടിക്കകത്തും കടുത്ത അമർഷം ഉണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്ററിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ പ്രതിഷേധവുമായി റോഡിലിറങ്ങി. എകെജി സെന്ററിന് മുന്നിൽ പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. മഹിളാ കോൺഗ്രസ് പ്രവർത്തകർ എകെജി സെൻ്ററിനടുത്തേക്ക് പ്രതിഷേധവുമായി എത്തി. വനിതാകമ്മീഷൻ ഓഫീസിനു മുന്നിൽ മഹിളാമോർച്ച പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha






















