Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

'പാര്‍ട്ടിക്കമ്മിറ്റിയില്‍ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാല്‍ സ്വന്തം മൂക്ക് മുറിച്ച്‌ വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കള്‍ക്ക് അപമാനമാണ്'; ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

25 JUNE 2021 10:34 PM IST
മലയാളി വാര്‍ത്ത

പാര്‍ട്ടിക്കമ്മിറ്റിയില്‍ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാല്‍, സ്വന്തം മൂക്ക് മുറിച്ച്‌ വിധേയത്വം കാണിക്കുന്ന ഡി.വൈ.എഫ്.ഐ പ്രതികരണ ശേഷിയുള്ള യുവാക്കള്‍ക്ക് അപമാനമാണെന്ന് പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പൊതു സമൂഹമാകെ തള്ളിപ്പറഞ്ഞ ഒരു പാര്‍ട്ടിക്കാരിയെ പിന്തുണച്ചു കൊണ്ട് എ.എ. റഹീം ഡി.വൈ.എഫ്.ഐ സെക്രട്ടറി സ്ഥാനത്തിന് താന്‍ തന്നെയാണ് യോഗ്യനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായത് മുതല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 53 ലക്ഷം നഷ്ടമായതൊഴിച്ചാല്‍ കേരളത്തിലെ പീഡിതരായ മഹിളകളെ ഒരു വാക്ക് കൊണ്ട് പോലും ചേര്‍ത്ത് പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. കേരളത്തിലെ മഹിളകളോടും ജനതയോടും ഒരല്‍പം കൂറുണ്ടെങ്കില്‍ ജോസഫൈന്‍ കൈപ്പറ്റിയ 53 ലക്ഷം രൂപ ഖജനാവിലേക്ക് തിരിച്ചടക്കുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്


അശുഭകരമായ വാർത്തകൾക്കിടയിലാണ് ശുഭകരമായ വിശേഷങ്ങളും നാമറിയുന്നത്.
വനിത കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈൻ രാജിവെച്ചുവെന്ന് കേട്ടപ്പോൾ അത്യാഹ്ലാദത്തോടെ കേരളം കേട്ടതിന് പിന്നിൽ കഴിഞ്ഞ നാല് വർഷവും ആ സ്ഥാനത്തിരുന്ന് അവർ നടത്തിയ പ്രവർത്തനത്തിന്റെ പ്രതിഫലനമായിരുന്നു. വനിതകളുടെ ക്ഷേമത്തിനേക്കാൾ അവരുടെ സങ്കടങ്ങൾക്ക് ചെവിയോർക്കുവാനും നിയമപരമായ സഹായം നൽകുവാനുമായിരുന്നു വനിത കമ്മിഷൻ രൂപീകരിച്ചിരുന്നത് എന്നാൽ എം സി ജോസഫൈൻ അദ്ധ്യക്ഷയായത് മുതൽ സർക്കാർ ഖജനാവിൽ നിന്നും 53 ലക്ഷം നഷ്ടമായതൊഴിച്ചാൽ കേരളത്തിലെ പീഢിതരായ മഹിളകളെ ഒരു വാക്ക് കൊണ്ട് പോലും ചേർത്ത് പിടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
DYFI നേതാവായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ അത് പാർട്ടി കോടതിയിൽ തീരുമാനിച്ചോളുമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത് ഇന്ത്യൻ ഭരണഘടനാനുസൃതമായി രൂപീകരിക്കപ്പെട്ട കമ്മീഷന്റെ തലപ്പത്തിരുന്ന് കൊണ്ടായിരുന്നു.
ജോസഫൈൻ കഴിഞ്ഞ നാല് വർഷം ഇടപെടുകയും പരിഹാരം കാണുകയും നീതി ലഭ്യമാക്കുകയും ചെയ്ത ഒരു ടingle Incident ഞാനേറെ ആലോചിച്ചിട്ടും പിടികിട്ടിയില്ല, അവർ സ്ഥാനം വിട്ടൊഴിയുമ്പോൾ യാത്രാമംഗളം നേരാൻ ഒരു ആചാരവാക്കിനെങ്കിലും ശ്രമിച്ചു നോക്കി, അത്രയ്ക്ക് പരാജയമാണ്. കേരളത്തിലെ മഹിളകളോടും ജനതയോടും ഒരൽപം കൂറുണ്ടെങ്കിൽ സി പി എം ചെയ്യേണ്ടത് ജോസഫൈൻ കൈപ്പറ്റിയ 53 ലക്ഷം രൂപ ഖജനാവിലേക്ക് തിരിച്ചടക്കുകയാണ്.
മനോരമ ന്യൂസിന്റെ ലൈവ് പ്രോഗ്രാമിൽ ഗാർഹിക പീഡനത്തിരയായ നിസ്സഹായയായ പെൺകുട്ടിയോട് കയർക്കുകയും പുച്ഛത്തോടെ ഭർത്സിക്കുകയും ചെയ്യുന്ന ജോസഫൈനെ വഴിയിൽ തടയുമെന്ന് പ്രഖ്യാപിച്ച് പ്രദേശ് കോൺഗ്രസിന്റെ അമരക്കാരൻ കെ.സുധാകരൻ രംഗത്ത് വരുന്നത് വരെ എങ്ങനെയെങ്കിലും ഈ വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയായിരുന്നു സി പി എം നേതൃത്വത്തിന്. പ്രതിപക്ഷ നേതാവടക്കം ശക്തമായ പ്രതിഷേധ സ്വരം മുഴക്കിയതോടെ ജോസഫൈനോട് നിവർത്തിയില്ലാതെ സി.പി.എം രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ മഹിളകളടങ്ങുന്ന ജനങ്ങൾ കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന ജോസഫൈനെ പുറത്താക്കും മുമ്പ് അത് സി പി എമ്മിന് പറയേണ്ടി വന്നത് കേരളത്തിൽ ഉയർന്ന് വന്ന ജന രോഷം കൊണ്ടാണ്.
പൊതു സമൂഹമാകെ തള്ളിപ്പറഞ്ഞ ഒരു പാർട്ടിക്കാരിയെ പിന്തുണച്ചു കൊണ്ട് എ എ റഹീം, DYFI സെക്രട്ടറി സ്ഥാനത്തിന് താൻ തന്നെയാണ് യോഗ്യനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. തന്റെ സഹപ്രവർത്തകയുടെ നിലവിളി പോലും റഹീമിനെ ഒരു നിമിഷം അസ്വസ്ഥമാക്കിയിട്ടുണ്ടാവില്ല. പാർട്ടിക്കമ്മിറ്റിയിൽ മൂക്ക് ചീറ്റരുത് എന്ന് പിണറായി പറഞ്ഞാൽ, സ്വന്തം മൂക്ക് മുറിച്ച് വിധേയത്വം കാണിക്കുന്ന DYFI പ്രതികരണ ശേഷിയുള്ള യുവാക്കൾക്ക് അപമാനമാണ്.
കഴിഞ്ഞ നാല് വർഷം സി പി എം പ്രവർത്തകർക്ക് പങ്കുള്ള വാളയാറടക്കമുള്ള എല്ലാ കേസിലും നിശബ്ദയായിരുന്ന കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജോസഫൈനെ അവരുടെ എല്ലാ തെറ്റിനും ചൂട്ട് പിടിച്ചിട്ടിപ്പോൾ പറയുന്നു സി.പി.എമ്മിന്റെ നിലപാടെന്ന്... ഹാ... ഹാ... കേൾക്കാൻ എന്ത് സുഖം. സഖാക്കളെ ഒരു ചാനൽ പരിപാടി കൊണ്ട് മാത്രമല്ല, അവർ സ്വീകരിച്ച മുൻ നിലപാട് കൊണ്ട് കൂടിയാണ് അവർ എതിർക്കപ്പെടുന്നത്. അതിന് ഉത്തരവാദി CPIM മാത്രമാണ് .....
ജോസഫൈൻ ഒരു വ്യക്തിയല്ല, ആ സ്ഥാനത്തോടുള്ള പാർട്ടിയുടെ നിലപാട്. അതിനാൽ അടുത്ത ജോസഫൈൻ വരും..
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് തുടരുവാൻ യോഗ്യതയില്ലാതായ വ്യക്തിയെ പാർട്ടി സ്ഥാനത്തിരുത്തണോ വേണ്ടായോ എന്ന് പാർട്ടി തീരുമാനിക്കുക. ഇനി പാർട്ടി അനുഭവിക്കുക....!
ജോസ'ഫൈൻ' താങ്ക്യു, ഗുഡ്ബൈ!

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (20 minutes ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (41 minutes ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (1 hour ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (2 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (2 hours ago)

വിവാഹിതരാകാൻ പരോൾ  (3 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (3 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (3 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (3 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (3 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (3 hours ago)

Malayali Vartha Recommends