പെണ്‍കുട്ടികള്‍ക്ക് വിവാഹസമ്മാനമായി നല്‍കുന്നതെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ. ശൈലജ എംഎല്‍എ

പെണ്‍കുട്ടികള്‍ക്ക് വിവാഹസമ്മാനമായി നല്‍കുന്നതെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ. ശൈലജ എംഎല്‍എ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീധനത്തിനെതിരായ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പരിപാടിയിലാണ് കെ.കെ. ശൈലജ ഇക്കാര്യം പറഞ്ഞത്.
വിവാഹ സമ്മാനമായി ലഭിക്കുന്ന വസ്തുക്കള്‍ പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കരുതെമന്നും എംഎല്‍എ പറഞ്ഞു.
അതേസമയം, സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നു മുതല്‍ ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടി നടത്തുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.
സ്ത്രീധനത്തിനെതിരെയും സ്ത്രീശാക്തീകരണത്തിനു വേണ്ടിയുമാണ് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സിപിഎം കേഡര്‍മാര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
f
https://www.facebook.com/Malayalivartha























