ഭാര്യയെയും 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്നും ഇറക്കി വിട്ട് യുവാവ് ; രാത്രി സമീപത്തെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കണ്ടെത്തിയ യുവതിയേയും കുട്ടികളേയും ആശാ പ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കി; യുവാവിനെതിരെ കേസ് എടുത്ത് പൊലീസ്

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെയും ഭാര്യയെയും വീട്ടീല്‍ നിന്നും ഇറക്കി വിട്ട് യുവാവിന്റെ ക്രൂരത. മലപ്പുറം വണ്ടൂരിലാണ് സംഭവം. ചേന്നംകുളങ്ങര സ്വദേശി ഷമീറാണ് ഭാര്യയെയും മക്കളെയും വീട്ടില്‍ നിന്നും അടിച്ചിറക്കിയത്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ 19നാണ് മദ്യപിച്ച് വീട്ടിലെത്തിയ ഷമീര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയത്. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കം നാല് കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കും ഭാര്യാമാതാവിനും നേരെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. സംഭവത്തില്‍ ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.
സംഭവം നടന്ന രാത്രി സമീപത്തെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന യുവതിയേയും കുട്ടികളേയും ആശാ പ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ കുടുംബശ്രീക്ക് കീഴിലുള്ള സ്‌നേഹിതയിലേക്ക് മാറ്റിയത്. പ്രതിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും വണ്ടൂര്‍ പൊലീസ് കേസെടുത്തു. േ
നേരത്തേയും ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ഷമീര്‍ കൊവിഡ് പോസിറ്റീവാണ്. രോഗം മാറിയതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും കേസുകളെടുത്തു. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.
https://www.facebook.com/Malayalivartha




















