ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട് കല്‍മണ്ഡപത്ത് ഓടികൊണ്ട് ഇരിക്കുകയായിരുന്ന വാന്‍ കത്തിനശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കല്‍മണ്ഡപം റോഡില്‍ കുറച്ചുനേരം ഗതാഗതവും തടസപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം നടന്നത്. കല്‍മണ്ഡപത്തുനിന്ന് പാലക്കാട് ടൗണ്‍ ഭാഗത്തേക്ക് വരികയായിരുന്നു വാന്‍. കല്‍മണ്ഡപത്ത് എ.എം. മഹലിന്റെ സമീപമെത്തിയപ്പോള്‍ പെട്ടെന്ന് തീപിടിച്ച് ആളിക്കത്തുകയായിരിന്നു.
https://www.facebook.com/Malayalivartha




















