വാക്കേറ്റം കലാശിച്ചത് ക്രൂരമായ കൊലപാതകത്തിൽ; മദ്യ ലഹരിയില്‍ രണ്ടാനച്ഛനെ മകന്‍ തല്ലിക്കൊന്നു; ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ

മദ്യ ലഹരിയില്‍ രണ്ടാനച്ഛനെ മകന്‍ തല്ലിക്കൊന്നു. തിരുവനന്തപുരത്ത് പാങ്ങോടാണ് സംഭവം. പ്രതി ഷൈജുവിനെ പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 17 നായിരുന്നു മദ്യലഹരിയിലായിരുന്ന ഷൈജുവും രണ്ടാനച്ഛന്‍ ലിജുവും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. വീട്ടില്‍ ഒരുമിച്ച് ഇരുന്ന് ഇവര്‍ മദ്യപിക്കാറുണ്ടായിരുന്നു.സ്ഥിരമായി മദ്യപിച്ച് വാക്ക് തര്‍ക്കം ഉണ്ടാക്കുന്നത് പതിവാണെന്നും പോലീസ് പറയുന്നു. 17 ന് ഉച്ചകഴിഞ്ഞ് വീടിന് സമീപത്തെ സ്ഥലത്ത് വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അടിയില്‍ കലാശിച്ചു. തുടര്‍ന്ന് ലിജുവിന്റെ തല ഷൈജു പിടിച്ച് തറയില്‍ ഇടിക്കുകയായിരുന്നു.
ബോധം പോയ ലിജുവിനെ നാട്ടുക്കാര്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളെജിലും കൊണ്ടുപോയി. ഇന്നലെ രാവിലെ ഷൈജു മരിച്ചു. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ പ്രഥമിക റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്ക് പറ്റിയ പരിക്കാണെന്ന് കണ്ടെത്തുന്നത്.
മരണം അറിഞ്ഞ് ഒളിവില്‍ പോയ ലിജുവിനെ ഇന്നലെ രാത്രിയോടെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു തുടര്‍ന്ന് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha




















