സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് മാറ്റമില്ലാതെ തുടരുന്നു...... ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.....ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ചയും പ്രവേശനം 15 പേര്‍ക്കു മാത്രം.... ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിനുശേഷം കൂടുതല്‍ ഇളവ് നല്‍കണമോയെന്ന് തീരുമാനിക്കും

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള നിരക്ക് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്നയോഗം അവലോകനംചെയ്യും.
അതിനുശേഷം കൂടുതല്‍ ഇളവ് നല്‍കണമോയെന്ന് തീരുമാനിക്കും. രോഗസ്ഥിരീകരണനിരക്കിന്റെ (ടി.പി.ആര്‍.) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. െ്രെകസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച കൂടുതല്‍പേര്‍ക്ക് പ്രവേശിക്കാനും പ്രാര്‍ഥന നടത്തുന്നതിനും അനുമതിവേണമെന്ന് വിവിധ സഭാനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇളവ് അനുവദിച്ചിട്ടില്ല. 15 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. അതുതന്നെ ഞായറാഴ്ചയും തുടരും.
ശനിയാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ രോഗവ്യാപന, സ്ഥിരീകരണനിരക്കുകള്‍ വിലയിരുത്തി. രോഗസ്ഥിരീകരണനിരക്ക് കൂടിയ തദ്ദേശസ്ഥാപനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു.
313 തദ്ദേശസ്ഥാപനങ്ങളിലാണ് രോഗസ്ഥിരീകരണനിരക്ക് എട്ടുശതമാനത്തില്‍ താഴെയുള്ളത്. രണ്ടാംതരംഗത്തില്‍ 28 ശതമാനത്തിന് മുകളില്‍പോയ ടി.പി.ആര്‍. നിരക്ക് ഈമാസം 17ഓടെയാണ് 10 ശതമാനത്തിലെത്തിയത്.
കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 10.37 ശതമാനമാണ്. രണ്ടാംതരംഗത്തിന്റെ വ്യാപനം കുറഞ്ഞിട്ടുണ്ടെന്ന് പ്രതിവാര ശരാശരിനിരക്കുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
അതേസമയം കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ജിം, യോഗ സെന്റര്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.
ഓഡിറ്റോറിയം, ഹോട്ടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ നടത്താം. എന്നാല്‍ ചടങ്ങില്‍ 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു.നഗരത്തില്‍ ഉച്ച മുതല്‍ രാത്രി 10 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയും റെസ്‌റ്റോറന്റുകളുടെ സമയം ജൂണ്‍ 20 മുതല്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 14 മുതല്‍ ഡല്‍ഹിയില്‍ സലൂണുകള്‍ വീണ്ടും തുറക്കാന്‍ അനുവാദമുണ്ടായിരുന്നു. മാത്രവുമല്ല, ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha






















