കന്യാകുമാരിയില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍...

കന്യാകുമാരിയില്‍ കഞ്ചാവ് മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടുപേര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കന്യാകുമാരി സുനാമി കോളനി സ്വദേശി ജോണിന്റെ മകന്‍ ജെശുരാജ് (24), നാഗര്‍കോവില്‍ കടയവിള സ്വദേശി ദുരൈരാജിന്റെ മകന്‍ സെല്‍വന്‍ (24) എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഗസ്തീശ്വരം സ്വദേശി ബകീഷ്വരന്‍(21), മുത്തുകുമാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവില്‍ പോയ ബില്ലാ രാജേഷിനായി (26) പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുത്തേറ്റ കന്യാകുമാരി ചിന്നമുട്ടം സ്വദേശി ജെനീഷ് (27) ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിര്‍ദ്ദേശപ്രകാരം കന്യാകുമാരി ഡി.എസ്.പി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ... ബകീഷ്വന്‍, രാജേഷ്, മുത്തുകുമാര്‍ എന്നിവരുടെ കൈയില്‍ നിന്ന് കഞ്ചാവ് വാങ്ങാനാണ് കന്യാകുമാരി നാലുവരിപ്പാതയിലെ മുരുകന്‍കുന്ന് എന്ന സ്ഥലത്ത് ജെശുരാജ്, സെല്‍വന്‍, ജെനീഷ് എന്നിവരെത്തിയത്. കഞ്ചാവ് വാങ്ങിയ ശേഷം പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള ഏറ്റുമുട്ടലിലാണ് ജെശുരാജും സെല്‍വനും മരിച്ചത്.
കുത്തേറ്റ ജെനീഷ് നാഗര്‍കോവില്‍ ആശാരിപ്പള്ളം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha






















