സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ കെട്ടിക്കിടക്കുന്നതും നീതിനിഷേധവും ഒഴിവാക്കി കുറ്റവാളികള്‍ക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക കോടതികള്‍ക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങി

സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ കെട്ടിക്കിടക്കുന്നതും നീതിനിഷേധവും ഒഴിവാക്കി കുറ്റവാളികള്‍ക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക കോടതികള്‍ക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങി.
സ്ത്രീധനമരണവും ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണം അതിവേഗത്തിലാക്കാന്‍ സെഷന്‍സ് കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യല്‍ കോടതിയായി അനുവദിക്കാനാകുമോ എന്നാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കോടതികള്‍ക്കൊപ്പം പൊലീസും തദ്ദേശസ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ശക്തമായ ഒരു സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സൂര്യനെല്ലി പോലെ കോളിളക്കമുണ്ടാക്കിയ ചില കേസുകളില്‍ പ്രത്യേക കോടതികളുണ്ടായിട്ടുണ്ട്. അതിന് പകരം സ്ത്രീ പീഡന കേസുകള്‍ക്ക് മാത്രമായി സ്ഥിരം കോടതിയാണ് പരിഗണിക്കുന്നത്.
കുട്ടികള്‍ക്കെതിരായ പോക്‌സോ കേസുകള്‍ക്ക് സ്ഥിരം കോടതികളുണ്ടെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രത്യേക കോടതി പറ്റില്ല. അതിനാല്‍ സ്ത്രീപീഡനക്കേസുകള്‍ക്കായി ഒരു സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയുണ്ടാക്കി, സെഷന്‍സ് ജഡ്ജിയെ അധികാരപ്പെടുത്താനേ കഴിയൂ.
കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കണമെന്ന് 2013ല്‍ മോന്‍സ് ജോസഫ് അദ്ധ്യക്ഷനായ നിയമസഭാസമിതി ശുപാര്‍ശ ചെയ്തിരുന്നു.പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ അനുമതി വേണം.
ജഡ്ജിമാരുടെയും മറ്റും തസ്തികകള്‍ സൃഷ്ടിക്കണം. ജഡ്ജിമാരെ ഹൈക്കോടതി നിശ്ചയിക്കും. ചെലവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം
ശിക്ഷാനിരക്ക് തുച്ഛം 2011മുതല്‍ 2015വരെ 50,940 സ്ത്രീപീഡന കേസുകളുണ്ടായതില്‍ 974 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. 28.16 ശതമാനം മാത്രം. ചെലവ്75ലക്ഷം ഒരു പ്രത്യേക കോടതിക്ക് 75ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്.
ഉത്തര്‍പ്രദേശില്‍ 218 അതിവേഗ കോടതികള്‍ സ്ഥാപിച്ചപ്പോള്‍ ചെലവിന്റെ 60 % കേന്ദ്രവും 40 % സംസ്ഥാനവുമാണ് വഹിച്ചത്.കടുത്ത കുറ്റംഐ.പി.സി 304 ബി (1) പ്രകാരം സ്ത്രീധന മരണത്തിന് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാം.സെക്ഷന്‍ 498 എ പ്രകാരം ഭര്‍ത്താവോ ബന്ധുക്കളോ നടത്തുന്ന ക്രൂരതയ്ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
സ്ത്രീധന പീഡനം തടയാന്‍ പൊലീസ് കര്‍ശന നടപടിയെടുക്കണമെന്നും നീതിയുടെ പക്ഷത്താണെന്ന ബോദ്ധ്യം പൊലീസ് സൃഷ്ടിക്കണമെന്നും ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ വാര്‍ഡ്തലം വരെ ബോധവത്ക്കരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha






















