ആറ്റുനോറ്റുണ്ടായ കണ്‍മണിയായ മകന്‍ മറ്റൊരു കുഞ്ഞിന് ജീവന്‍ തിരികെ നല്‍കിയ സന്തോഷത്തില്‍ അച്ഛനും അമ്മയും.....

ഏറെ കാത്തിരുന്ന് ജനിച്ച മകന്‍ മറ്റൊരു കുഞ്ഞിന് ജീവന്‍ തിരികെ നല്‍കിയ സന്തോഷത്തിലാണ് കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ ആയിരുന്ന വൈക്കം സ്വദേശി വി.കെ.പ്രകാശും അമ്മിണിയും.
വിവാഹശേഷം ആറു വര്‍ഷം കഴിഞ്ഞാണ് ആകാശ് പിറന്നത്. അതും മൂന്നു തവണ ഗര്‍ഭം അലസിയ ശേഷം. എന്നാല്‍ എന്റെ കുട്ടിയിലൂടെ മറ്റൊരു കുഞ്ഞ് ജീവിതം തിരികെ പിടിക്കുകയാണല്ലോ എന്നതില്‍ ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്.
എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയായ മകന്‍ സി.പി.ആകാശ് (20) മൂലകോശ ദാനത്തിലൂടെ അഞ്ചുവയസുകാരിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു. രക്തബന്ധമില്ലാത്ത വ്യക്തിയില്‍ നിന്ന് മൂലകോശം ലഭിക്കുന്നത് അത്യഅപൂര്‍വ സംഭവമാണ്.
ജൂണ്‍ 21നാണ് മാരകമായ രക്തജന്യ രോഗം ബാധിച്ച പെണ്‍കുഞ്ഞിനായി ആകാശ് മൂലകോശം ദാനം ചെയ്തത്. കുഞ്ഞിന്റെ ശസ്തക്രിയ കഴിഞ്ഞു. ഒരുവര്‍ഷത്തിന് ശേഷമേ ദാതാവും സ്വീകര്‍ത്താവും തമ്മില്‍ കൂടിക്കാഴ്ച അനുവദിക്കുകയുള്ളൂ.
മഹാരാജാസിലെ എന്‍.എസ്.എസ് വോളന്റിയറായ ആകാശ് 2019ല്‍ കോളേജില്‍ ബ്ലഡ് സ്‌റ്റെം സെല്‍ ഡോണേഴ്‌സ് രജിസ്ട്രിയായ 'ദാത്രി'യുടെ നേതൃത്വത്തില്‍ മൂലകോശദാന ക്യാമ്പ് നടത്തിയപ്പോള്‍ പങ്കാളിയായിരുന്നു.
സാമ്പിളും സമ്മതപത്രവും നല്‍കി. രണ്ട് വര്‍ഷത്തിനു ശേഷമാണ് ആകാശിനെ തേടി ദാത്രിയുടെ വിളി എത്തിയത്. വൈക്കം തേവള്ളൂര്‍ ചാമക്കാലില്‍ വീട്ടിലെ മൂത്തമകനായ ആകാശിന് ഒരു സഹോദരനുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥി ആദര്‍ശ്.
ഇനിയും ദാനം ചെയ്യണം വളരെ അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങള്‍. കുഞ്ഞിന്റെ രക്തം ഒ പോസിറ്റീവും ഞാന്‍ ബി പോസിറ്റീവുമാണ്. ഇനി എന്റെ രക്തമാണ് അവളില്‍ രൂപപ്പെടുക. അങ്ങനെ എനിക്ക് ഒരു സഹോദരിയായി. എല്ലാവരും മൂലകോശ ദാനത്തിന് സന്നദ്ധരാകണമെന്നും പ്രകാശ് പറയുന്നു.
https://www.facebook.com/Malayalivartha






















