വീട്ടിലെ കിടപ്പുമുറിയില്‍ പത്തൊന്‍പതുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്.... ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി... ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി

കായംകുളം വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു. ജില്ലാ പൊലീസ് മേധാവി കേസ് അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി.
കായംകുളം ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാതില്‍ തുറക്കാതായതോടെ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു.
മാര്‍ച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha






















