വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി... അവർക്ക് ആ ഉറപ്പും നൽകി... പ്രാർഥനയോടെ നാട്ടുകാരും....

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃവീട്ടിലെ സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത നിലമേലിലെ വിസ്മയയുടെ വീട് സുരേഷ് ഗോപി എംപി സന്ദർശിച്ചു. വൈകിട്ടോടെയായിരുന്നു അദ്ദേഹം വീട്ടിലെത്തി എത്തി വിസ്മയയുടെ മാതാപിതാക്കളെ നേരിട്ട് കണ്ടത്.
നിലമേലുള്ള വീട്ടിലെത്തിയ സുരേഷ് ഗോപി അച്ഛനുമായും സഹോദരുമായും ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കേസിലെ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അതിന് വേണ്ടി തനിക്ക് ആവുന്നതെല്ലാം ചെയ്യുമെന്നും കുടുംബത്തിന് സുരേഷ് ഗോപി ഉറപ്പുനൽകുകയും ചെയ്തു.
പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചില കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഡൽഹിയിൽ പോകുമ്പോൾ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വിസ്മയയുടേത് പോലുള്ള സംഭവങ്ങൾ സംഭവിക്കുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾക്ക് വലിയ അങ്കലാപ്പിലാണ്. ഇവ ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല.
സാമൂഹ്യനീതി വകുപ്പ് മുൻകൈഎടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്ന് വിശദീകരിച്ച സുരേഷ് ഗോപി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും അഭിപ്രായപ്പെട്ടു.
വിസ്മയ മരിച്ചതിന് അടുത്ത ദിവസം തന്നെ കുടുംബത്തെ ആശ്വസിപ്പിക്കാൻ താൻ നേരിട്ട് പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപി എം പി ഫോണിൽ വിളിച്ചിരുന്നുവെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും വീട്ടിൽ എത്തി കാണുമെന്ന് അറിയിച്ചതായും വിജിത്ത് പറഞ്ഞു.
അതേസമയം, നേരത്തേയും വിസ്മയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പ്രികരിച്ചിരുന്നു. സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നുവെന്ന് സുരേഷ് ഗോപി അന്ന് തുറന്നടിച്ചിരുന്നു. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
‘ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്‌റ്റുമാർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. ‘എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ, എന്ന്.’
‘ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.’
‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം. സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.’ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി.
എന്നാൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം പൊലീസിനെ തുടക്കം മുതൽ കുഴക്കുകയാണ്. ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. ഇതും ദുരൂഹതകൾ വർധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























