Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

അലുവ കച്ചവടക്കാരൻ തന്ത പെറ്റതള്ളമാരുടെ മുന്നിലിട്ട് കൂടത്തിന് അടിച്ച് തീർക്കും..! ആന്റീസ്‌ ലൗവർ..ചാകേണ്ടവനെന്ന്

15 MARCH 2026 12:31 PM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ സിനിമയെ വെല്ലുന്ന സാഹസിക നീക്കത്തിലൂടെ പോലീസ് പിടികൂടി. കൊല്ലത്തുനിന്നും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പ്രതികളുടെ ശ്രമം റോഡുകള്‍ ബ്ലോക്ക് ചെയ്ത് പോലീസ് പൊളിക്കുകയായിരുന്നു. മുണ്ടക്കയം മുരിക്കുംവയലില്‍ വെച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേര്‍ വലയിലായത്. ഇതോടെ കേസില്‍ ആകെ എട്ടു പ്രതികളും പിടിയിലായി. കൊല്ലത്തുനിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങിയത്. രാത്രി പത്തരയോടെ പ്രതികള്‍ എരുമേലി വഴി മുണ്ടക്കയത്തേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു.

 

 

തുടര്‍ന്ന് കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ ജാഗ്രതയിലായി. മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനം തിരിച്ച് എരുമേലി ഭാഗത്തേക്ക് പാഞ്ഞു. എന്നാല്‍ പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി. പോലീസിനെ പറ്റിച്ച് കടന്നു കളഞ്ഞവര്‍ മുരിക്കുംവയല്‍ സ്‌കൂളിന് സമീപമുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘവും പ്രതികളെ പിന്തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് കൊല്ലം പോലീസിന് കൈമാറി.

 

 

 

പ്രതികളെ അതിവേഗം വലയിലാക്കിയ പോലീസിന്റെ നീക്കത്തെ നാട്ടുകാര്‍ കൈയടിച്ചാണ് സ്വീകരിച്ചത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച നാട്ടുകാര്‍ക്ക് പോലീസ് നന്ദി അറിയിച്ചു. കരുനാഗപ്പള്ളി നഗരത്തെ നടുക്കിയ ക്രൂരകൃത്യത്തിലെ എല്ലാ പ്രതികളും പിടിയിലായതോടെ അന്വേഷണം വരുംദിവസങ്ങളില്‍ കൂടുതല്‍ ഗൂഢാലോചനകളിലേക്ക് നീങ്ങും. കൊല്ലത്ത് നിന്നും പോലീസിനെ വെട്ടിച്ച് കാറില്‍ രക്ഷപെട്ട പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ രാത്രി പത്തരയോടെ എരുമേലി വഴി പ്രതികള്‍ മുണ്ടക്കയം ഭാഗത്തേക്ക് കടന്നതായി സൂചന കിട്ടി. കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ സജീവമായി തെരച്ചില്‍ നടത്തി. മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പൊലീസിനെ കണ്ടതോടെ തിരികെ എരുമേലി ഭാഗത്തേക്ക് സഞ്ചരിച്ചു.

പ്രതികള്‍ കടന്ന് പോകാന്‍ സാധ്യതയുള്ള വഴിയില്‍ പൊലീസ് ബസുകള്‍ ഇട്ട് റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് എരുമേലിക്കും മുണ്ടക്കയത്തിനും ഇടയിലുള്ള മുരിക്കും വയല്‍ എന്ന സ്ഥലത്തേക്ക് പ്രതികളുടെ വാഹനം കടന്നതായി വിവരം ലഭിച്ചു. പോലീസ് ഈ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടയിലാണ് പ്രതികള്‍ മുരിക്കുംവയല്‍ സ്‌കൂളിന്റെ സമീപത്തുള്ള വീടിന്റെ പിന്നിലിരുന്ന് മദ്യപിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതും. പോലീസ് വിവരം അറിഞ്ഞതും. പൊലീസിനെ വെട്ടിച്ച് പോയ പ്രതികളെ ദ്രുതഗതിയില്‍ പിടികൂടിയ പൊലീസിന് നാട്ടുകാര്‍ ആഹ്ലാദം പങ്കിട്ട് ഹര്‍ഷാരവം മുഴക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (1 hour ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (1 hour ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (1 hour ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (1 hour ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (2 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (2 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (4 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (4 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (6 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (6 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (6 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (6 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (6 hours ago)

Malayali Vartha Recommends