കേരളത്തിലെ സ്ത്രീധന പീഡനങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി

വിസ്മയയുടെ മരണത്തിനു പിന്നാലെ കേരളത്തിലെ സ്ത്രീധന പീഡനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ് ഗോപി എം.പി. വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണം. അച്ഛനമ്മമാരുടെ കൂട്ടായ്മ വേണമെന്നും സാമൂഹ്യനീതി വകുപ്പ് മുന്‍കൈ എടുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മുന്‍ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ വിസ്മയുടെ വീട്ടില്‍ വന്ന് പറഞ്ഞതില്‍ നല്ല അംശങ്ങളൊക്കെയുണ്ട്. ചെയ്ത തെറ്റിന് അവരെ വിചാരണ ചെയ്തതിനും അവരെ ശിക്ഷിച്ചതിനുമൊന്നും എതിരല്ല താന്‍. പക്ഷേ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് ഒരു ചര്‍ച്ചയില്‍, ഒരു പ്രതിസംവിധാനം ഒരുക്കുമ്‌ബോള്‍ വളരെ അത്യാവശ്യമാണെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പൊലീസുകാര്‍ക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















