Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സ്ത്രീശാക്തീകരണത്തിന് കരുത്ത് നൽകുന്നവർ വരണം...... വനിതാ കമ്മീഷൻ മഹിളകൾ നിലാവത്ത് അഴിച്ചുവിട്ട കോഴികളോ? ദുർ​ഗുണ പരിഹാര പാഠശാലയോ?

28 JUNE 2021 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വനിതാ കമ്മീഷൻ എന്തിന് വേണ്ടി? അതിൻ്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് അറിയാമോ? സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർ നേരിടുന്ന അധാർമ്മിക പ്രവർത്തികളെക്കുറിച്ച് അന്വേഷിച്ച് പരിഹാരം കണ്ടെത്തുന്നതിനും വേണ്ടി 1991 ൽ വനിതാ കമ്മീഷൻ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് -

 

ഏ.കെ.ആൻ്റണി മുഖ്യമന്ത്രി ആയിരുന്ന 1995-ൽ അത് പാസ്സാക്കിയെടുത്തു.ആൻ്റണി ഇരുന്ന കാലത്ത് ഇത് പോലെ നിരവധി മണ്ടത്തരങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഇതെല്ലാം കണ്ട് ഡൽഹിയിൽ ഇരുന്ന് അതിയാൻ ചിരിക്കുന്നുണ്ടുവാം' - ആദ്യകാലത്ത് സുഗതകുമാരിയെയും ജസ്റ്റീസ് ശ്രീദേവിയെയും പോലുള്ള വ്യക്തികളായിരുന്നു അദ്ധ്യക്ഷരെങ്കിൽ പിൽക്കാലത്ത് റോസക്കുട്ടിയും ജോസഫൈ നെയും പോലുള്ള തനി രാഷ്ട്രീയ അവതാരങ്ങൾ നിയമിക്കപ്പെടാൻ തുടങ്ങി.

 

 

പല തവണ തോറ്റു തുന്നം പാടിയതായിരുന്ന് ജോസഫൈൻ്റ യോഗ്യത - ജാതിയുടെയും മതത്തിൻ്റെയും പാർട്ടിയുടെയും ഗ്രൂപ്പിൻ്റെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗങ്ങളെ നിയമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും മറ്റൊരിടത്തും കുടിയിരുത്താൻ കഴിയാത്ത വനിതാ നേതാക്കളെ ആവാഹിച്ച് ഇരുത്താനുള്ള മൂലസ്ഥാനമായി വനിതാ കമ്മീഷൻ മാറി.

 

അവർക്ക് ഒന്നും ചെയ്യാൻ ഇല്ല. അത് കൊണ്ടാണ് അനുഭവിച്ചു കൊള്ളാൻ ചാനലിലെ ഫോൺ ഇൻ പരിപാടിയിൽ കയറിയിരുന്ന് പറയുന്നത് '' പോലീസിൽ പരാതിപ്പെടൂ. കുടുംബകോടതിയിൽ പരാതിപ്പെടു അവിടെ പരിഹാരം നേടാം. എന്ന് പറയാൻ ഒരു വനിതാ കമ്മീഷൻ്റെ കാര്യമുണ്ടോ?

 

 

 

നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തുടർനീതി ലഭ്യമാക്കുന്നതിനും നിരവധി നിയമങ്ങൾ പാർലമെൻ്റ് പാസ്സാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് സാമാന്യമായ അവബോധം ഉണ്ടാക്കി കൊടുക്കുകയാണ് സർക്കാരും വനിതാ കമ്മീഷനും ചെയ്യേണ്ടത്.

 

എന്നാൽ യഥാർത്ഥത്തിൽ ഇതാണോ വനിതാ കമ്മീഷൻ ചെയ്യുന്നത്? ദുർഗുണ പരിഹാര പാഠശാല ഒന്നുമല്ലല്ലോ വനിതാ കമ്മീഷൻ. അതിലെ മാന്യമഹിളകൾ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെയാണ് നടക്കുന്നത്. ഇടയ്ക്കിടയ്ക്ക് അദാലത്ത് നടത്തുന്നുണ്ടല്ലോ? അത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകാറുണ്ടോ? കുറെപ്പേരെ അവിടെ വിളിച്ചു വരുത്തും / അതല്ലേ ഉണ്ടാകാറുള്ളൂ. അല്ലാതെ എന്തെങ്കിലും ഗുണം അതിലൂടെ ഉണ്ടാകാറുണ്ടോ? പാർട്ടിയിലെ ചില എടുക്കാ ചരക്കുകളെ ഇരുത്താനുള്ള ഇടമായി മാറിയിരിക്കുകയാണ് വനിതാ കമ്മീഷൻ.

 

 

ഇതിന് ഒരു മാറ്റം വേണമെങ്കിൽ ആദ്യം വേണ്ടത് അതിൻ്റെ ഘടന തന്നെ മാറ്റിമറിക്കണം' രാഷ്ട്രീയ സുഖവാസത്തിൻ്റെ ഇരിപ്പിടമായി മാറരുത് കമ്മീഷൻ. ഒരു പ്രമുഖ വ്യക്തിയെ കമ്മീഷൻ ആയിവെയ്ക്കുന്നത് പ്രധാനം. അതിലുളള അംഗങ്ങൾ ഒരു സൈക്കോളജിസ്റ്റ്, സൈക്രട്രിസ്റ്റ് 'അഭിഭാഷക എന്നിങ്ങനെ ആയിരിക്കണം - ആവശ്യമെങ്കിൽ അംഗങ്ങൾ 5 വേണമെങ്കിലും ആവാം.

 

പീഡനം നേരിടുന്നവർക്ക് വേണ്ട തരത്തിലുള്ള കൗൺസിലിംഗ് നൽകുക, മന:ശാസ്ത്രപരമായ സമീപനം വളരെ അത്യാവശ്യമാണ്.കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹത്തിന് മുൻപ് പെൺകുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസ്സുകൾ നൽകുക _ ഓരോരുത്തരുടെയും സംശയം പ്രത്യേകം കേട്ട് അതിന് മറുപടി നൽകുക: ഇതെല്ലാം പ്രാദേശികതലം മുതൽ സംഘടിപ്പിക്കണം - അല്ലാതെ ആണ്ടിലൊരിക്കൽ വനിതാ കമ്മീഷൻ സെമിനാർ നടത്തിയിട്ട് യാതൊരു കാര്യവുമില്ല. സെമിനാർ നടത്തുന്നത് സെമിനാറികളാണെന്നാണ് കവി അയ്യപ്പപണിക്കർ പറഞ്ഞിട്ടുള്ളത് '_ പല കാര്യങ്ങളിലും ക്രൈസ്തവ സമുദായം ഒരു മാതൃക കാണിച്ചു തരാറുണ്ടല്ലോ.

 

 

 

വിവാഹത്തിന് മുൻപ് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇക്കാര്യത്തിൽ ഒരു ക്ലാസ്സ് തന്നെ attend ചെയ്യണം എന്നുള്ളത് നിർബന്ധമാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി ക്ലാസ്സുകൾ നൽകും.

അതിൽ തന്നെ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ചയും കാര്യങ്ങളും ഉണ്ടാകും - വേണമെന്നുള്ളവർക്ക് കൗൺസിലിംഗ് നൽകും.ഇത്തരത്തിൽ ചില കാര്യങ്ങൾ പ്രാപ്തമാക്കിയാൽ ഒരു പരിധി വരെ പല പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും ആ തരത്തിൽ നീങ്ങുന്നതായിരിക്കണം വനിതാ കമ്മീഷൻ.' ഇത്തരത്തിലുള്ള പുതിയ പുതിയ കാര്യങ്ങളിലേക്ക് - കാലത്തിന് അനുസരിച്ച് മാറുക. അല്ലാതെ ചാനലിൽ കയറിയിരുന്ന് ടെലിഫോണിൽ കസർത്തു നടത്തിയിട്ട് കാര്യമില്ല.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (19 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (29 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (36 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (42 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends