സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ തീരുമാനം; വിൽപ്പന ബിയറും വൈനും മാത്രം..വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ബിയറും വൈനും മാത്രം വിൽക്കുന്നതിന് വേണ്ടിയാണ് ബാറുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്റ്റോക്കിരിക്കുന്ന ബിയറുകൾ കേടുവരും എന്നതിനാലാണ് ബാറുകൾ തുറക്കുന്നത്. അതേസമയം ബാറുകളിൽ മദ്യം വിൽപ്പന ഉണ്ടാകില്ല.
വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍.. മദ്യത്തിന്റെ വില കൂട്ടിയതിനാലാണ് ബാറുകൾ അടച്ചിടാൻ ഉടമകൾ തീരുമാനിച്ചത്. ബിവറേജസ് കോർപ്പറേഷൻ അധിക തുക ഈടാക്കുമെന്ന് ഉത്തരവിറക്കിയതോടെയാണ് ബാറുടമകൾ സമരത്തിലേക്ക് നീങ്ങിയത്. സർക്കാരുമായി ചർച്ചകൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല.
ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുമ്പോഴുള്ള തുക വര്‍ധിപ്പിച്ചത് ലാഭ വിഹിതം കുത്തനെ കുറയ്ക്കും. ബാറുകളുടെ മാര്‍ജിന്‍ 25 ശതമാനമായും, കണ്‍സ്യൂമര്‍ഫെഡിന്റേത് 8 ല്‍ നിന്നും 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. റീടൈല്‍ തുക വര്‍ധിപ്പിക്കുന്നത്തിന് അനുമതിയില്ലാത്തതും തിരിച്ചടിയായി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വ്യവസായികള്‍ക്ക് വില വര്‍ധന വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ബാര്‍ ഉടമകള്‍ പറയുന്നു
"
https://www.facebook.com/Malayalivartha























