ജൂലൈ ഒന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ്, എല്‍ പിജി, ബാങ്ക് സര്‍വ്വീസ് എന്നിവയില്‍ സുപ്രധാന മാറ്റങ്ങള്‍....

ജൂലൈ ഒന്ന് മുതല്‍ െ്രെഡവിങ് ലൈസന്‍സ്, എല്‍ പിജി, ബാങ്ക് സര്‍വ്വീസ് എന്നിവയില്‍ സുപ്രധാന മാറ്റങ്ങള്‍ നിലവില്‍ വരും. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുത്താന്‍ പോകുന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്.
എല്‍.പി.ജി സിലിണ്ടര്‍ വിലയിലും മാറ്റം വരുമെന്നും അറിയിപ്പുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ബേസിക് സേവിങ്‌സ് അക്കൗണ്ടിലെ (ബി.എസ്.ബി.ഡി) പുതിയ സേവനനിരക്കുകള്‍ ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരും.
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ചെക്ക്ബുക്, പണം കൈമാറ്റം, നോണ്‍ ഫിനാന്‍ഷ്യല്‍ ട്രാന്‍സ്ഫറുകള്‍ തുടങ്ങിയവയ്ക്കാണ് പുതിയ നിരക്ക് വരുന്നത്.
സ്വന്തം ബ്രാഞ്ചില്‍ നിന്നോ എ.ടി.എമ്മില്‍നിന്നോ ഒരു മാസം പരമാവധി നാലുതവണ പണം സൗജന്യമായി പിന്‍വലിക്കാം.
അതിനു മുകളിലുള്ള ഓരോ പിന്‍വലിക്കലിനും 15 രൂപ ജി.എസ്.ടി ഈടാക്കും. സൗജന്യ പരിധിക്കു ശേഷം മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്നുള്ള പിന്‍വലിക്കലിനും 15 രൂപ നികുതി ഈടാക്കും.
ഒരു സാമ്പത്തിക വര്‍ഷം 10 ചെക്ക്‌ലീഫുകള്‍ സൗജന്യമായി ലഭിക്കും. അതിനുശേഷം 10 ലീഫ് ഉള്ള ചെക്ക്ബുക്കിന് 40 രൂപ നികുതിയും ഈടാക്കും. 25 ലീഫുള്ളതിന് 75 രൂപയും നികുതിയും 10 ലീഫുള്ള അടിയന്തര ചെക്ക്ബുക്കിന് 50 രൂപയും നികുതിയും ഈടാക്കും.
മുതിര്‍ന്ന പൗരന്മാരെ ചെക്ക്ബുക്കിനുള്ള പുതിയ നിരക്കില്‍നിന്ന് ഒഴിവാക്കി. എസ്.ബി.ഐ ബ്രാഞ്ചിലും മറ്റു ബാങ്കുകളുടെ ബ്രാഞ്ചിലും ബേസിക് സേവിങ്‌സ് അക്കൗണ്ട് ഉടമക്ക് പണേതര ഇടപാട് സൗജന്യമാണ്.
ലേണിങ് ലൈസന്‍സ് നേടാന്‍ ഇനി റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവുകളില്‍ പറയുന്നത്. ജൂലൈ 1 മുതല്‍ ഇത്തരം മാറ്റങ്ങള്‍ക്ക് രാജ്യത്ത് തുടക്കമിടുകയാണ്. ആര്‍.ടി.ഒ യ്ക്ക് മുന്നിലെ പരിശോധന കൂടാതെ തന്നെ ലൈസന്‍സ് ലഭിക്കുന്ന രീതിയാണ് വരാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പരിശോധനക്കുമാത്രം വിധേയരായി ലൈസന്‍സ് നേടുക എന്ന പരിഷ്‌കരണമാണ് കേന്ദ്രം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിന് ആധുനികമായ െ്രെഡവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം പറയുന്നു.
ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളില്‍ അപേക്ഷകരുടെ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ക്കായി സിമുലേറ്ററുകളും ടെസ്റ്റിങ് ട്രാക്കുകളും ഉണ്ടായിരിക്കണമെന്നും പറയുന്നു.
ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എല്‍.പി.ജി) അല്ലെങ്കില്‍ പാചകവാതകത്തിന്റെ വില രണ്ടാഴ്ച കുടുമ്പോള്‍ പുതുക്കി നിശ്ചയിക്കാറുണ്ട്. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ആവശ്യകത, വിതരണ ഇടവേള എന്നിവ അനുസരിച്ച് എണ്ണ കമ്പനികള്‍ വില പരിഷ്‌കരിക്കുന്നു.
"
https://www.facebook.com/Malayalivartha























