കൂടെപിറപ്പ് ഉടൻ തന്നെ തിരികെ എത്തുമെന്ന് ഉറപ്പിച്ച് ആ സഹോദരി! മകളെ കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്നാം ദിവസം, തിരച്ചിൽ ശക്തമായി നടക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആ സത്യം കുടുംബത്തോട് പറയാൻ കഴിയാതെ നാട്ടുകാർ: ഗ്രീഷ്മയുടെ മരണത്തെ കുറിച്ച് സാമൂഹിക പ്രവർത്തകൻ വീട്ടിൽ എത്തി സൂചന നൽകി.... അവസാനമായി മകളെ കാണാൻ കണ്ണീരോടെ പ്രവാസി അച്ഛനും!!

ചാത്തന്നൂർ കല്ലുവാതിക്കൽ നവജാത ശിശുവിനെ കരിയിലയിൽ ഒളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ മരണം അറിയാതെ വീട്ടുകാർ... മേവനക്കോണം രേഷ്മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിയാതെ കഴിയുകയാണ് അമ്മയും സഹോദരിയും.
ഇരുവരെയും മരണവിവരം ഇതുവരെ അറിയിച്ചില്ല. ഉടൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് അമ്മ രജിതയും സഹോദരി രേഷ്മയും.കാണാതായ ഗ്രീഷ്മ, ആര്യ എന്നിവർക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നണ്ടെന്നാണ് ഇവരെ അറിയിച്ചിരിക്കുന്നത്.
ബന്ധുക്കളോ നാട്ടുകാരോ ഗ്രീഷ്മയുടെ വീട്ടിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടു സാമൂഹിക പ്രവർത്തകൻ വീട്ടിൽ എത്തി ഇരുവരെയും കുറിച്ചു ചില സൂചനകൾ ലഭിച്ചതായി അറിയിച്ചു. ഗ്രീഷ്മയുടെ പിതാവ് ഗൾഫിൽനിന്ന് ഇന്നു പുലർച്ചെ നാട്ടിൽ എത്തും. ഇതിനു മുൻപു വിവരം ധരിപ്പിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഗ്രീഷ്മയുടെ സംസ്കാരം ഇന്ന് നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇരുവരുടെയും മൃതദേഹം കണ്ടെത്താൻ ഇത്തിക്കരയാറ്റിൽ അഗ്നിശമനസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയതു മണിക്കൂറുകളോമാണ്. പരവൂർ അഗ്നിരക്ഷാ നിലയത്തിൽ സ്കൂബ ടീം അനുവദിച്ച ശേഷം നടത്തിയ ആദ്യ ഉദ്യമമാണി ത്. ഏതാനും ആഴ്ച മുൻപാണ് ടീം സജ്ജമാകുന്നത്. കാണാതായ യുവതികളെ ഇത്തിക്കരയാറിന്റെ തീരത്ത് കണ്ടെന്നു വിവരം ലഭിച്ചിരുന്നു.
യുവതികൾ വെള്ളത്തിൽ അകപ്പെട്ടോ എന്നു പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഇത്തിക്കരയാറിൽ കിലോമീറ്ററുകളോളം ദൂരത്തിൽ തിരച്ചിൽ നടത്തിയാണു മൃതശരീരങ്ങൾ കണ്ടെത്തുന്നത്. സ്റ്റേഷൻ ഓഫിസർ ഡി.ഉല്ലാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.ഡൊമിനക്, സ്കൂബ ടീം അംഗങ്ങളായ എം.രാമചന്ദ്രൻ, പി.മനോജ് കുമാർ, വി.ബൈജു, ജി.എസ്.സജേഷ് കുമാർ, കെ.എസ്.ഗിരീഷ് കുമാർ തുടങ്ങിയവരാണു തിരച്ചിൽ സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം, പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പളളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷേ മരിച്ച ആര്യയുടെ പേരിലുളള മൊബൈല്‍നമ്പര്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു രേഷ്മയുടെ സമൂഹമാധ്യമ ഇടപെടല്‍. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടി. പിന്നീട് വീട്ടിലേക്ക് തിരികെവന്നതുമില്ല. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ലൊക്കേഷനും പ്രകാരമാണ് ഇത്തിക്കരയാറില്‍ പൊലീസും അഗ്നിശമനസേനയും പരിശോധന നടത്തിയതും മൃതദേഹങ്ങള്‍ കണ്ടെത്തിയതും. കേസില്‍ നിര്‍ണായകമായ രണ്ടുപേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha























