Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കേരളത്തിന് വേണ്ടാത്ത കിറ്റെക്സിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു തെലുങ്കാന....ഒരൊറ്റ ദിവസം കൊണ്ട് ഓഹരി വില കുതിച്ചുയരുന്നത് 20 ശതമാനത്തോളം..ടെക്‌സ്‌റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ 1,000 കോടി രൂപ നിക്ഷേപിയ്ക്കും.... 4000 തൊഴിലവസരങ്ങൾ

10 JULY 2021 02:24 PM IST
മലയാളി വാര്‍ത്ത

കേരളത്തിന് വേണ്ടാത്ത കിറ്റെക്സിനെ ഇന്ത്യയിലെ മറ്റ് ഒൻപതു സംസ്ഥാനങ്ങൾക്ക് പുറമെ ബംഗ്ലദേശും ക്ഷണിച്ചിരിയ്ക്കുന്നു.. കേരളം വിട്ടതോടെ കിറ്റെക്സ് ഓഹരി നിക്ഷേപകർക്ക് ആത്‌മവിശ്വാസം ഇരട്ടിയിലേറെ ആവുകയാണ് ചെയ്തത് , ഇന്നലെ ഒരൊറ്റ ദിവസം കൊണ്ട് ഓഹരി വില കുതിച്ചുയരുന്നത് 20 ശതമാനത്തോളം . ഇന്നലെ മറ്റ് മിക്ക വൻ കമ്പനികളും ഡെൽറ്റ വൈറസ് ഭീഷണിയിൽ മൂക്ക് കുത്തി വീണപ്പോഴാണ് കിറ്റെക്സിന്റെ ഈ കുതിച്ചു ചാട്ടം എന്നതും ശ്രദ്ധേയമായി

 

കിറ്റെക്സ് എം ഡി സാബു ജേക്കബുമായി തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു നടത്തിയ പ്രാരംഭ ചർച്ചകളിൽ 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ധാരണയായി .മൂലധന സബ്സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം നൽകിയിരിക്കുന്നത്. തെലങ്കാനയിൽ നിലനിൽക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറിച്ച് മന്ത്രി സംഘത്തോട് വിശദീകരിച്ചു

 

 

കേരളത്തിൽ നിന്ന് കിഡ്സ് പറിച്ചു നടുമെന്നതിന്റെ സൂചനകൾ വ്യക്തമാണ് . കിഴക്കമ്പലത്തെ കിറ്റെക്സ് ഗ്രൂപ്പിന്റെ ചില യൂണിറ്റുകളെങ്കിലും മുഴുവനായി തെലുങ്കാനയിലേയ്ക്ക് മാറിയാലും അത്ഭുതമില്ല ..

 

തെലുങ്കാനയിൽ ആരംഭിക്കാനിരിയ്ക്കുന്ന അപ്പാരൽ പാർക്കിൽ ഇപ്പോൾ കിഴക്കമ്പലത്ത് നടക്കുന്ന യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഉദ്ദേശിക്കുന്നത്
കിറ്റെക്സ് തെലങ്കാനയിൽ വ്യാപാരം ആരംഭിക്കുമെന്ന് തെലങ്കാന വ്യവസായ മന്ത്രി രാമറാവു തന്നെയാണ് ട്വിറ്ററിൽ കുറിച്ചത് . വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്കിൽ ഫാക്ടറികൾ സ്ഥാപിക്കുമെന്നും ട്വീറ്ററിൽ ഉണ്ട്

 

 

 

24 മണിക്കൂറിനുള്ളിൽ ആവശ്യമായ പേപ്പറുകളൊക്കെ ശരിയാക്കി തെലങ്കാന സർക്കാർ കിറ്റെക്സ് ഗ്രൂപ്പിനെ അതിശയിപ്പിച്ചുകളഞ്ഞു .ടെക്‌സ്‌റ്റൈൽ പ്രോജക്ടിനായി വാറങ്കലിൽ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാർ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എം ഡി സാബു ജേക്കബ് വ്യക്തമാക്കി.ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും സാബു ജേക്കബ് അറിയിച്ചു.

 

കേരളത്തില്‍ ആരംഭിക്കാനിരുന്ന 3500 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്നു പിന്മാറുന്നതായി സാബു ജേക്കബ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തെലങ്കാന സര്‍കാര്‍ കിറ്റെക്‌സിനെ അവിടേക്ക് ക്ഷണിച്ചത്.

 

തെലങ്കാന സര്‍കാര്‍ അയച്ച ആഡംബര സ്വകാര്യ ചാര്‍ടേഡ് ജെറ്റ് വിമാനത്തിലാണ് കിറ്റെക്സ് സംഘം ഹൈദരാബാദിലെത്തിയത്. വ്യവസായ മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ സംഘം ഉച്ചയ്ക്കു ശേഷം കക്കാതിയ മെഗാ ടെക്സ്‌റ്റൈയില്‍ പാര്‍ക് സന്ദര്‍ശിച്ച് നിലവിലുള്ള വ്യവസായ സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (25 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (51 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends